കുവൈറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശികളായ സിബിന്റെയും സജു വര്‍ഗീസിന്റെയും സംസ്‌ക്കാര ചടങ്ങ് ഇന്ന് നടക്കും

പത്തനംതിട്ട: കുവൈറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച പത്തനംതിട്ട കീഴ് വായ്പ്പൂര് സ്വദേശി സിബിന്‍ ടി എബ്രഹാം, കോന്നി അട്ടച്ചാക്കല്‍ സ്വദേശി സജു വര്‍ഗീസ് എന്നിവരുടെ സംസ്‌ക്കാര ചടങ്ങ് ഇന്ന് നടക്കും. രാവിലെ എട്ടരയോടെ സിബിന്‍ ടി എബ്രഹാമിന്റെ ഭൗതിക ശരീരം വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് ശേഷം രണ്ടരക്ക് കീഴ് വായ്പൂര്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കാര ചടങ്ങ് നടക്കും. സജു വര്‍ഗീസിന്റെ സംസ്‌ക്കാരം ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് അട്ടച്ചാക്കല്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ നടക്കും.
Also Read ;സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
കുഞ്ഞിന്റെ ഒന്നാം പിറന്നാളിന് വരുന്ന ഓഗസ്റ്റ് 18 ന് നാട്ടിലെത്താനിരിക്കെയായിരുന്നു സിബിന്‍ ടി എബ്രഹാമിനെ മരണം കവര്‍ന്നത്. കഴിഞ്ഞ 8 വര്‍ഷമായി സിബിന്‍ കുവൈറ്റില്‍ ജോലി ചെയ്യുകയായിരുന്നു. പിതാവ് എബ്രഹാം മാത്യു ജോലി ചെയ്തിരുന്ന അതേ കമ്പനിയില്‍ തന്നെ മകന്‍ സിബിനും ജോലി ലഭിക്കുകയായിരുന്നു. തീ പിടുത്തം ഉണ്ടാകുന്നതിന് മണികൂറുകള്‍ക്ക് മുമ്പ് സിബിന്‍ പിതാവുമായും ഭാര്യയുമായും ഫോണില്‍ സംസാരിച്ചിരുന്നു. സജു വര്‍ഗീസ് 20 വര്‍ഷമായി കുവൈറ്റില്‍ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ഒടുവിലായി നാട്ടിലെത്തിയത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം