കേരളത്തിലേക്ക് ലഹരി എത്തിക്കുന്നവരില്‍ പ്രധാനിയായ ‘ബംഗാളി ബീവി’യും സുഹൃത്തും അറസ്റ്റില്‍
കൊച്ചി: കേരളത്തിലേക്ക് ലഹരി എത്തിക്കുന്നവരില്‍ പ്രധാനിയായ ബംഗാളി ബീവി എന്ന ബംഗാള്‍ സ്വദേശി എക്‌സൈസിന്റെ പിടിയില്‍. ഉത്തരേന്ത്യയില്‍ നിന്ന് സംസ്ഥാനത്തേക്ക് ലഹരി കടത്തുന്നവരില്‍ പ്രധാനിയാണ് ബംഗാളി ബീവി. ഇടപാടുകാര്‍ക്കിടയില്‍ ബംഗാളി ബീവ് എന്നറിയപ്പെടുന്ന ടാനിയ പര്‍വീണ്‍ (18) ബംഗാള്‍ നോവപാറ മാധവ്പൂര്‍ സ്വദേശിനിയാണ്.ഇവരുടെ സുഹൃത്തും ലഹരിക്കച്ചവടക്കാരനുമായ അസം നൗഗോണ്‍ അബാഗന്‍ സ്വദേശി ബഹറുള്‍ ഇസ്ലാമും (കബൂത്തര്‍ സേട്ട്-24) പിടിയിലായിട്ടുണ്ട്. പത്തു ലക്ഷം രൂപ വിലമതിക്കുന്ന ലഹരിമരുന്നോടുകൂടിയാണ് ഇവരെ എക്‌സൈസ് പിടികൂടിയത്.
Also Read ; ന്യൂനപക്ഷ ഭീഷണിക്കമുന്നില്‍ തലകുനിക്കാന്‍ മനസ്സില്ല, രക്തസാക്ഷിയാകാനും മടിയില്ല :വെള്ളാപ്പള്ളി നടേശന്‍
സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, എക്സൈസ് ഇന്റലിജന്‍സ്, എറണാകുളം സ്‌പെഷല്‍ സ്‌ക്വാഡ് എന്നിവര്‍ ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് പ്രതികള്‍ അറസ്റ്റിലായത്. 33 ഗ്രാം ഹെറോയിനും 25 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇടപാടുകാരുമായി ബന്ധപ്പെടാന്‍ ഉപയോഗിച്ച 2 സ്മാര്‍ട്ട് ഫോണുകള്‍, ലഹരിമരുന്നു വിറ്റു കിട്ടിയ 19,500 രൂപ, ലഹരിമരുന്ന് തൂക്കി തിട്ടപ്പെടുത്താനുള്ള ഡിജിറ്റല്‍ സ്‌കെയില്‍ എന്നിവയും ഇവരില്‍ നിന്ന് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. അസംഭൂട്ടാന്‍ അതിര്‍ത്തിയിലെ കരീംഗഞ്ചില്‍ നിന്നാണ് പ്രതികള്‍ ലഹരി എത്തിച്ചിരുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..