തലശ്ശേരി എരഞ്ഞോളിയില്‍ തേങ്ങ പെറുക്കാന്‍ പോയ വൃദ്ധന്‍ ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു; സ്റ്റീല്‍ ബോംബെന്ന് പ്രാഥമിക നിഗമനം
കണ്ണൂര്‍: തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വൃദ്ധന്‍ മരിച്ചു. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം. എരഞ്ഞോളി സ്വദേശി വേലായുധനാണ്(86) മരിച്ചത്.
വീടിനോട് ചേര്‍ന്ന് ആള്‍താമസമില്ലാത്ത വീട്ടില്‍ തേങ്ങപെറുക്കാന്‍ പോയപ്പാഴാണ് ബോംബ് പൊട്ടിത്തെറിച്ചത്. പറമ്പില്‍ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം നടന്ന വീട്. സ്റ്റീല്‍ ബോബാണ് പൊട്ടിത്തറിച്ചതെന്ന് പൊലീസ് പറയുന്നു.
കണ്ണൂരില് ഇത്തരം സംഭവങ്ങള്‍ മുംമ്പും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആക്രി പെറുക്കാന്‍ പോയ ഇതര സംസ്ഥാന തൊഴിലാളിക്ക് അടുത്തിടെ സ്റ്റീല്‍ ബോംബ് പൊട്ടി പരിക്കേറ്റിരുന്നു. പാനൂരില്‍ ബോംബ് നിര്‍മാണം നടക്കുന്ന വീട്ടില്‍ ബോംബ് പൊട്ടി ഒരാള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വോട്ടെണ്ണലിനു ശേഷം ന്യൂ മാഹിയില്‍ ബോംബേറ് നടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുംമ്പോഴും പൊലീസ് നടപടി കാര്യക്ഷമമല്ലെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































