#india #Top News

റീല്‍സ് എടുക്കുന്നതിനിടെ കാര്‍ മറിഞ്ഞു ; യുവതിക്ക് ദാരുണാന്ത്യം

മുംബൈ: റീല്‍സ് എടുക്കുന്നതിനിടെ കാര്‍ റിവേഴ്‌സിലാണെന്നറിയാതെ ആക്‌സിലേറ്ററില്‍ ചവിട്ടിയതിനെ തുടര്‍ന്ന് കാര്‍ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം.മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവമുണ്ടായത്. സംഭവത്തില്‍ 23കാരിയായ ശ്വേത സൂര്‍വാസെയാണ് മരിച്ചത്.

Also Read ; മാസപ്പടി വിവാദം: കുഴല്‍നാടന്റെ ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതി നോട്ടീസ്

കാര്‍ പിന്നോട്ട് എടുക്കുന്നതിനിടെ കാര്‍ കുഴിയിലേക്ക് മറിയുകയായിരുന്നു. ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. യുവതി അപകടത്തില്‍പ്പെടുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകടസ്ഥലത്തെത്താന്‍ ഒരുമണിക്കൂറിലേറെ സമയം വേണ്ടിവന്നു. യുവതിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *