• India
#kerala #Top News

മലപ്പുറത്ത് നാല് വയസുക്കാരന്‍ മരിച്ച സംഭവം ; ചികിത്സാപിഴവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മലപ്പുറം: മലപ്പുറത്തെ നാല് വയസുകാരന്റെ മരണകാരണം ചികിത്സാപിഴവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. വായിലെ മുറിവിന് ചികിത്സ തേടിയെത്തിയ കുട്ടിയ്ക്ക് അനസ്‌തേഷ്യ നല്‍കിയത് മൂലം ആരോഗ്യസ്ഥിതി മോശമാവുകയും തുടര്‍ന്ന് കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിയുടെ ആമാശയത്തില്‍ ദഹിക്കാത്ത ഭക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Also Read ; സ്റ്റീല്‍ ബോംബ് പൊട്ടി വയോധികന്‍ മരിച്ച സംഭവം; വ്യാപക പരിശോധനയ്ക്ക് പോലീസ്

കളിക്കുന്നതിനിടെ വായയില്‍ കമ്പു കൊണ്ട് മുറിഞ്ഞതിനാണ് മുഹമ്മദ് ഷാനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയില്‍ വെച്ചാണ് അരിമ്പ്ര സ്വദേശി നിസാറിന്റെ മകന്‍ മുഹമ്മദ് ഷാനില്‍ മരിച്ചത്. ജൂണ് ഒന്നിനായിരുന്നു സംഭവം. മുറിവിന് തുന്നിടലിനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അല്‍പ്പസമയത്തിന് ശേഷം കുഞ്ഞ് മരിച്ചു. ചികിത്സാ പിഴവാണ് മരണത്തിന് കാരണമെന്ന് അന്നുതന്നെ കുടുംബം ആരോപിച്ചിരുന്നു. അതേസമയം ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നും പ്രോട്ടോകോള്‍ പ്രകാരമുള്ള ചികിത്സയാണ് കുഞ്ഞിന് നല്‍കിയതെന്നുമാണ് ആശുപത്രി അധികൃതരുടെ പ്രതികരണം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

 

Leave a comment

Your email address will not be published. Required fields are marked *