എരഞ്ഞോളി ബോംബ് സ്‌ഫോടനം; വീടിന്റെ പറമ്പിലും പരിസരത്തും കാട് വെട്ടിത്തെളിച്ച് പരിശോധന നടത്തി

കണ്ണൂര്‍: കണ്ണൂര്‍ എരഞ്ഞോളിയില്‍ ബോംബ് സ്‌ഫോടനം നടന്ന വീടിന്റെ പറമ്പിലും പരിസരത്തും കാട് വെട്ടി തളിച്ച് പരിശോധന നടത്തി. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്തമായാണ് ഇവിടെ പരിശോധന നടത്തിയത്. തലശേരി എഎസ്പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. തലശ്ശേരിയിലെ വിവിധ പ്രദേശങ്ങളിലും പരിശോധന നടത്തിയിട്ടുണ്ട്. എന്നാല്‍ സംഭവ സ്ഥലത്ത് നിന്നും ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
Also Read; വീട്ടില്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തി ; തിരുവനന്തപുരത്ത് യുവാവ് അറസ്റ്റില്‍
കഴിഞ്ഞ ദിവസമാണ് തലശ്ശേരി എരഞ്ഞോളിയില്‍ ബോംബ് പൊട്ടിത്തെറിച്ച് എരഞ്ഞോളി സ്വദേശി വേലായുധന്‍ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിനോട് ചേര്‍ന്ന് ആള്‍താമസമില്ലാത്ത വീട്ടില്‍ തേങ്ങ പെറുക്കാന്‍ പോയതായിരുന്നു വേലായുധന്‍. പറമ്പില്‍ നിന്ന് കിട്ടിയ വസ്തു തുറന്ന് നോക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വേലായുധനെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. എരഞ്ഞോളി ഗ്രാമ പഞ്ചായത്ത് ഓഫീസിനടുത്താണ് സംഭവം നടന്ന വീട്.