October 16, 2025
#gulf #Top News

മലയാളി യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ചു, കോഴിക്കോട്ടേക്ക് വന്ന വിമാനത്തില്‍ തീപിടിത്തം

കോഴിക്കോട്: അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന വിമാനത്തില്‍ തീപിടിത്തമുണ്ടായി. യാത്രക്കാരന്റെ കൈവശമുണ്ടായിരുന്ന പവര്‍ബാങ്ക് പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണം. വന്‍ ദുരന്തമാണ് തലനാരിഴക്ക് ഒഴിവായത്. ഇന്ന് പുലര്‍ച്ചെ അബുദാബിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ അറേബ്യ വിമാനത്തിലാണ് സംഭവം.

Also Read; ജനങ്ങളുടെ മനോഭാവം മനസ്സിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് എംവി ഗോവിന്ദന്‍

തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയും തീ അണയ്ക്കുകയുമായിരുന്നു. മലയാളിയായ യാത്രക്കാരന്റെ പവര്‍ ബാങ്ക് ആണ് പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ നാല് പേരെ അധികൃതര്‍ തടഞ്ഞുവെച്ചു. തീപിടിത്തമുണ്ടായപ്പോള്‍ എമര്‍ജന്‍സി ഡോര്‍ തുറക്കാന്‍ ശ്രമിച്ച രണ്ട് പേരെയും ഒപ്പം യുവാവിനെയും സഹോദരിയെയുമാണ് തടഞ്ഞത്. പിന്നീട് മറ്റൊരു വിമാനത്തിലാണ് യാത്രക്കാരെ കോഴിക്കോട്ടേക്ക് എത്തിച്ചത്.

Leave a comment

Your email address will not be published. Required fields are marked *