പ്ലസ് വണ്‍ അലോട്‌മെന്റ് ; നാളെ അഞ്ച് മണിവരെ സ്‌കൂളില്‍ ചേരാം, ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ അവസരം ഉണ്ടായിരിക്കില്ല

തിരുവനന്തപുരം: പ്ലസ് വണ്‍ മൂന്നാം അലോട്‌മെന്റ് പ്രകാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിവരെ സ്‌കൂളില്‍ ചേരാം. പുതുതായി അലോട്‌മെന്റ് ലഭിച്ചവരും രണ്ടാം അലോട്‌മെന്റില്‍ താത്കാലിക പ്രവേശനം നേടിയവരും സമയപരിധിക്കുള്ളില്‍ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. താല്‍ക്കാലിക പ്രവേശനത്തിലുളഅള വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ ഓപ്ഷന്‍ നിലനിര്‍ത്താന്‍ ഇനി അവസരം ഉണ്ടായിരിക്കില്ല.
Also Read ; ക്ഷേമപെന്‍ഷനില്‍ ആശങ്ക വേണ്ട ; കുടിശ്ശിക ഉടന്‍ തീര്‍ക്കുമെന്ന് ധനമന്ത്രി , വിഷയം ഗൗരവകരമെന്ന് പ്രതിപക്ഷം
ഈ വിദ്യാര്‍ഥികള്‍ ഈഘട്ടത്തില്‍ സ്ഥിരം പ്രവേശനം നേടണം. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്ത വിദ്യാര്‍ഥികളെ സപ്ലിമെന്ററി അലോട്ട്‌മെന്റുകളില്‍ പരിഗണിക്കില്ല. ജൂലായ് രണ്ടിന് സപ്ലിമെന്ററി അലോട്‌മെന്റ് തുടങ്ങും. ഇതുവരെ അലോട്‌മെന്റ് കിട്ടാത്തവര്‍ സപ്ലിമെന്ററി അലോട്‌മെന്റിനായി അപേക്ഷ പുതുക്കി നല്‍കണം. ഓരോ സ്‌കൂളിലും ഒഴിവുളഅള സീറ്റുകളുടെ വിശദാംശം ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. സീറ്റ് ഒഴിവുള്ള സീറ്റിനും വിഷയത്തിനും മാത്രമേ ഓപ്ഷന്‍ അനുവദിക്കൂ. ഇതുവരെ അലോട്‌മെന്റ് ലഭിക്കാത്തവര്‍ക്കും ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നല്‍കാത്തതിനെ തുടര്‍ന്ന് അലോട്ട്‌മെന്റില്‍ ഇടംനേടാതെ പോയവര്‍ക്കും സപ്ലിമെന്ററി ഘട്ടത്തില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം