പാലക്കാട്ട് പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി, ജീപ്പിലുണ്ടായിരുന്ന എസ്ഐക്ക് ഗുരുതര പരിക്ക്

പാലക്കാട്: പൊലീസ് ജീപ്പ് കടയിലേക്ക് ഇടിച്ചുകയറി എസ് ഐക്ക് പരിക്ക്. പാലക്കാട് നായടിപ്പാറയില്‍ വച്ചായിരുന്നു സംഭവം. രണ്ടുപേരാണ് ജീപ്പിലുണ്ടായിരുന്നത്. എസ് ഐ ശിവദാസന്റെ അരക്കെട്ടിന് പൊട്ടലുണ്ട്. ഇദ്ദേഹത്തെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവര്‍ ഷമീര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു.
Also Read ; കെപിസിസി-യുഡിഎഫ് നേതൃയോഗങ്ങളില്‍ നിന്നും കെ മുരളീധരന്‍ വിട്ടുനില്‍ക്കുമെന്ന് സൂചന
ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. രാത്രികാല പരിശോധനയുടെ ഭാഗമായി മണ്ണാര്‍ക്കാട് പോയി തിരികെ വരുന്ന വഴിയായിരുന്നു അപകടം. റോഡില്‍ മരക്കൊമ്പ് കിടക്കുന്നത് കണ്ട് വെട്ടിച്ചതോടെ സമീപത്തെ കടയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ച് കയറുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ജീപ്പിന്റെയും കടയുടെയും മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്.
പ്രതിയെ പിന്തുടരുന്നതിനിടെ പൊലീസ് ജീപ്പ് മറിഞ്ഞ് എസ് ഐക്ക് പരിക്ക്
പൊലീസ് ജീപ്പ് മറിഞ്ഞ് എസ്ഐക്ക് പരിക്കേറ്റു. ദിവസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരം പാലോട് വച്ചായിരുന്നു സംഭവം. പ്രതിയുടെ വാഹനം പിന്തുടരുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ജീപ്പ് മണ്‍ത്തിട്ടയില്‍ ഇടിച്ച് മറിയുകയായിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം