#kerala #Top News

കോഴിക്കോട്ട് പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: കൂടരഞ്ഞി കുളിരാമൂട്ടിയില്‍ പിക്കപ്പ് വാന്‍ കടയിലേക്ക് ഇടിച്ചു കയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. കുളിരുമുട്ടി സ്വദേശികളായ ജോണ്‍ കമുങ്ങുംതോട്ടില്‍ (65), സുന്ദരന്‍ പുളിക്കുന്നത്ത് (62) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 9.40-ഓടെയായിരുന്നു അപകടം.

Also Read ;ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി; ജാമ്യ ഉത്തരവ് ഹൈക്കോടതി താല്‍ക്കാലികമായി സ്റ്റേ ചെയ്തു

പൂവാറാന്തോട്ടില്‍ നിന്ന് വരികയായിരുന്ന വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നിരവധി പേര്‍ ബസ് കാത്തുനില്‍ക്കുന്ന ഇടമാണ്. അപകടം ഉണ്ടാകുന്നതിന് തൊട്ടുമുമ്പായി ബസ് കടന്നുപോയതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *