ഹോട്ടലിന്റെ മറവില്‍ കഞ്ചാവ് വില്‍പന; ഇതര സംസ്ഥാനക്കാരായ രണ്ട്‌പേര്‍ പിടിയില്‍

തൃശൂര്‍: ഹോട്ടലിന്റെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയ ഇതര സംസ്ഥാനക്കാരായ രണ്ട് പേര്‍ പോലീസിന്റെ പിടിയില്‍. ബീഹാര്‍ സ്വദേശികളായ പര്‍വ്വേഷ് മുഷറഫ്, ഇല്യാസ് ഷേക്ക് എന്നിവരെയാണ് തൃശൂര്‍ റൂറല്‍ ഡാന്‍സാഫ് ടീമും പോലീസും ചേര്‍ന്ന് പിടിച്ചത്. കയ്പമംഗലം മൂന്നുപീടികയിലാണ് ഇവര്‍ ഹോട്ടലിന്റെ മറവില്‍ കഞ്ചാവ് വില്‍പന നടത്തിയത്.250 ഗ്രാമോളം കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്.
ബിഹാറില്‍ നിന്നും കഞ്ചാവ് കൊണ്ട് വന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും, മറ്റുമായി വില്‍പ്പന നടത്തി വരുകയായിരുന്നു ഇവര്‍. പ്രതികളുടെ താമസ സ്ഥലത്ത് നിന്നും ചെറിയ പൊതികളിലായി സൂക്ഷിച്ചിരുന്ന
കഞ്ചാവ് കണ്ടെത്തിയിട്ടുണ്ട്. മൂന്നുപീടികയിലുളള അറവുശാല ബസ് സ്റ്റാന്റിലാണ് പ്രതികള്‍ ഹോട്ടല്‍ നടത്തുന്നത്. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..