ഇന്ധനം നിറയ്ക്കുന്നതിനിടെ ഗുഡ്‌സ് ഓട്ടോയില്‍ തീ പടര്‍ന്നു, വലിയ അപകടം ഒഴിവാക്കിയത് പമ്പ് ജീവനക്കാരന്‍

കോഴിക്കോട്: ഇന്ധനം നിറയ്ക്കാനെത്തിയ ഗുഡ്‌സ് ഓട്ടോയില്‍ നിന്ന് തീ ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. പെട്രോള്‍ പമ്പ് ജീവനക്കാരനായ യുവാവിന്റെ സമയോചിത ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്. കോഴിക്കോട് മുക്കം നോര്‍ത്ത് കാരശ്ശേരിയിലെ കെ സി കെ പെട്രോള്‍ പമ്പിലാണ് സംഭവം.
Also Read ; പാലാ-തൊടുപുഴ റോഡില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു; ഡ്രൈവറടക്കം മൂന്ന് പേരുടെ നില ഗുരുതരം
ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ വൈറലാണ്. ഇന്ധനം നിറയ്ക്കാനായി നിര്‍ത്തിയിട്ട ഓട്ടോയുടെ അടിഭാഗത്ത് തീപിടിക്കുകയായിരുന്നു. ഡ്രൈവര്‍ പരിഭ്രാന്തനാവുന്നതും പമ്പിലെ ജീവനക്കാരന്‍ മുജാഹിദ് ഉടനെ ഫയര്‍ എക്സ്റ്റിങ്ഗ്വിഷര്‍ ഉപയോഗിച്ച് തീ അണയ്ക്കുന്നതും വീഡിയോയില്‍ കാണാം. സമയോചിത ഇടപെടല്‍ വലിയ അപകടം ഒഴിവാക്കി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം