September 7, 2024
#Crime #Top News

മകളോട് മോശമായി പെരുമാറി; 59 കാരന്റെ മൂക്കിടിച്ച് തകര്‍ത്ത് അമ്മ

പത്തനംതിട്ട: അടൂരില്‍ മകള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 59കാരന്റെ മുഖത്തടിച്ച് അമ്മ. പത്തനംതിട്ട ഏനാത്ത് വെച്ച് അടൂര്‍ മുണ്ടപ്പള്ളി സ്വദേശി രാധാകൃഷ്ണ പിള്ളയ്ക്കാണ് അടിയേറ്റത്. അടിയില്‍ രാധാകൃഷ്ണന്റെ മൂക്കിന്റെ പാലം പൊട്ടി.

Also Read; പ്രിയങ്കയെ നേരിടാന്‍ ഖുശ്ബു എത്തണം ; ആവശ്യമുയര്‍ത്തി ബിജെപി അനുകൂല സാമൂഹിക മാധ്യമങ്ങള്‍

ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ പത്തനംതിട്ട നെല്ലിമുകള്‍ ജംഗ്ഷനില്‍ വെച്ചായിരുന്നു സംഭവം. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങവേ ബസില്‍ വച്ച് 17കാരിയോട് രാധാകൃഷ്ണ പിള്ള മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് ജംഗ്ഷനില്‍ ബസിറങ്ങിയ കുട്ടി മാതാവിനെ വിളിച്ച് വിവരമറിയിച്ചു. പെട്ടെന്ന് തന്നെ സ്ഥലത്തെത്തിയ മാതാവ് തൊട്ടടുത്ത കടയില്‍ നിന്നിരുന്ന രാധാകൃഷ്ണനെ ചോദ്യം ചെയ്തു. എന്നാല്‍ ഇവര്‍ക്ക് നേരെയും മോശമായി പെരുമാറുകയായിരുന്ന ഇയാളുടെ മുഖത്ത് യുവതി അടിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഏനാത്ത് പൊലീസ് വയോധികനെതിരെ പോക്സോ വകുപ്പ് ചുമത്തി കസ്റ്റഡിയിലെടുത്തു.

Leave a comment

Your email address will not be published. Required fields are marked *