#Career #kerala #Top News

മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം; 25ന് വിദ്യാര്‍ഥി സംഘടനകളുമായി മന്ത്രിയുടെ ചര്‍ച്ച

തിരുവനന്തപുരം: മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ പ്രതിഷേധം ശക്തമായിരിക്കെ വിദ്യാര്‍ഥി സംഘടനകളുമായി മന്ത്രി വി. ശിവന്‍കുട്ടി ചര്‍ച്ച നടത്തും. 25ന് ഉച്ചക്ക് സെക്രട്ടറിയേറ്റില്‍ വെച്ചാണ് സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തുക. പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകള്‍ സമരം ശക്തമാക്കിയ പശ്ചാത്തലത്തിലാണ് മന്ത്രി ചര്‍ച്ചക്ക് തയാറായിരിക്കുന്നത്.

Also Read ;കേരള സാങ്കേതിക വിദ്യഭ്യാസ വകുപ്പില്‍ ജോലി ഒഴിവ്

അതേസമയം, പ്ലസ് വണ്‍ സീറ്റ് ക്ഷാമത്തില്‍ പ്രതിഷേധ മാര്‍ച്ചുമായി എസ്.എഫ്.ഐയും രംഗത്തെത്തിയിരിക്കുകയാണ്. മലപ്പുറം ജില്ലയില്‍ പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കുക, ചേരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനം ഉറപ്പാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തിങ്കളാഴ്ച രാവിലെ 10 മണിക്ക് മലപ്പുറം കലക്ടറേറ്റിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും.

സീറ്റ് ക്ഷാമമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി അവര്‍ത്തിച്ച് പറയുമ്പോള്‍, ഇടത് വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐയും സമരത്തിനിറങ്ങുന്നത് സര്‍ക്കാറിന് തലവേദനയായി. പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ രാഷ്ട്രീയ പ്രേരിത സമരമാണ് നടക്കുന്നതെന്നായിരുന്നു മന്ത്രി ശിവന്‍കുട്ടി ഇന്നലെയും പറഞ്ഞത്. എന്നാല്‍, എസ്.എഫ്.ഐയും സമരത്തിനിറങ്ങുന്നതോടെ മന്ത്രിയുടെ ഈ ആരോപണത്തിന്റെ മുനയൊടിഞ്ഞിരിക്കുകയാണ്.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *