വടക്കുംനാഥ ക്ഷേത്രം ഉപദേശകസമിതി ക്രമക്കേട് നടത്തിയതായി ദേവസ്വം വിജിലന്‍സ് ; കോടതിയില്‍ പരാതി നല്‍കി

തൃശൂര്‍ : തൃശൂര്‍ വടക്കുംനാഥ ക്ഷേത്രം ഉപദേശകസമിതി ക്രമക്കേട് നടത്തിയതായി ദേവസ്വം വിജിലന്‍സ് വിഭാഗം കണ്ടെത്തല്‍. എന്നാല്‍ ഇത് ഓഡിറ്റമാര്‍ക്ക് പറ്റിയ പിഴവാണെന്നാണ് ഉപദേശകസമിതിയുടെ വിശദീകരണം. സാധാരണ ഓഡിറ്റ് വിഭാഗം കണ്ടെത്തുന്ന പ്രശ്‌നങ്ങള്‍ ദേവസ്വം ബോര്‍ഡ് ഉപദേശക സമിതിയെ അറിയിച്ച് അതിന്റെ മറുപടി കൂടി കണക്കിലെടുത്താണ് പുറത്തു വിടാറുള്ളത്. എന്നാല്‍ ഇത്തവണ അങ്ങനെയല്ല മറിച്ച് ഓഡിറ്റ് റിപ്പോര്‍ട്ട് ഉപദേശക സമിതിക്ക് കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സാധിച്ചില്ലെന്നുമാണ് ഉപദേശക സമിതി അധികൃതര്‍ വ്യക്തമാക്കുന്നത്.
Also Read ; സെല്‍ഫി എടുക്കുന്നതിനിടെ ബോട്ടില്‍ നിന്ന് ഗംഗാനദിയില്‍ വീണു; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
കാഷ് ബുക്കില്‍ വരവുവെച്ചിട്ടുള്ള 3.25 ലക്ഷം രൂപയ്ക്ക് രസീത് എഴുതികാണുന്നില്ലെന്നാണ് വിജിലന്‍സ് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.എന്നാല്‍ ഓഡിറ്റിനു നല്‍കിയതിന് ശേഷമാണ് പണം കിട്ടിയത് അതുകൊണ്ടാണ് തുകയ്ക്ക് രസീത് എഴുതാതിരുന്നത് എന്നാണ് ഉപദേശകസമിതിയുടെ വാദം. കൂടാതെ ആനയൂട്ടിന്റെ ഭാഗമായി നാളികേരം സ്വീകരിക്കുമ്പോള്‍ നല്‍കുന്നത് ദേവസ്വം ബോര്‍ഡിന്റെ സീലില്ലാത്ത രസീതുകളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.പണം വാങ്ങുമ്പോള്‍ മാത്രമാണ് ദേവസ്വം ബോര്‍ഡിന്റെ സീലുള്ള രസീത് നല്‍കാറുള്ളതെന്നും വസ്തുക്കള്‍ വാങ്ങുമ്പോള്‍ പ്രസാദം വാങ്ങുകയെന്ന ആവശ്യനുവേണ്ടിമാത്രം സീലില്ലാത്ത രസീതികളാണ് ഇതുവരെ നല്‍കിയിരുന്നത് എന്നും ഉപദേശകസമിതി വിശദീകരിക്കുന്നു. ഇത്തവണ സീലുകളുള്ള രസീതുകളാണ് നല്‍കുന്നതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം വന്‍ തുക പിരിവെടുത്ത ചില രസീത് നമ്പറുകളില്‍ വലിയ തുകയുടെ വ്യത്യാസം കാണുന്നുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. എന്നാല്‍ ഇത് ഓഡിറ്റര്‍മാര്‍ തുക തെറ്റിദ്ധരിച്ചതുകൊണ്ടുണ്ടായ പ്രശ്‌നമാണെന്നാണ് ഉപദേശകസമിതി ഭാരവാഹികള്‍ പറയുന്നത്. ഉപദേശക സമിതിയുടെ ക്രമക്കേട് ചൂണ്ടിക്കാട്ടി വിജിലന്‍സ് കോടതിയിലും പരാതി നല്‍കിയിട്ടുണ്ട്.