കാനഡയിലെ റസ്റ്ററന്റില്‍ ജോലിക്കായി എത്തിയത് നൂറുകണക്കിന് ഇന്ത്യക്കാര്‍; വിദ്യാര്‍ഥികളുടെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കി വിഡിയോ

ഒട്ടാവ: കാനഡയിലെ റസ്റ്ററന്റ് ശൃംഖലയായ ടിം ഹോര്‍ട്ടന്റെ ജോബ് ഫെയറിനായി എത്തിയത് നൂറുകണക്കിന് ഇന്ത്യക്കാര്‍. കാനഡയില്‍ തൊഴില്‍ വിപണിയിലെ പ്രതിസന്ധി വെളിവാക്കുന്ന വിഡിയോ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്ത് വിട്ടത്. വിദ്യാര്‍ഥിയായ നിഷാന്തിന് കാനഡയിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു ജോലി ലഭിച്ചില്ല.
Also Read ; ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് ആസ്‌ട്രേലിയക്കെതിരെ
കാനഡയില്‍ ആറ് മാസമായി ഒരു പാര്‍ട്ട് ടൈം ജോലിക്ക് ശ്രമിച്ചിട്ടും അത് ലഭിച്ചില്ലെന്ന് നിഷാന്ത് പറയുന്നു. ഒരു ജോലി ലഭിക്കുമെന്ന പ്രതീക്ഷയോടാണ് താന്‍ ടിം ഹോര്‍ട്ടന്റെ ജോബ് ഫെയറിന് പോയത്. 30 മിനിറ്റിന് മുമ്പ് തന്നെ താന്‍ ജോബ് ഫെയര്‍ നടക്കുന്ന സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍, ഒരു നീണ്ട വരിയാണ് അവിടെ തന്നെ വരവേറ്റതെന്ന് നിഷാന്ത് പറയുന്നു.
രണ്ട് ഡോളര്‍ മുടക്കി സി.വി പ്രിന്റെടുത്താണ് അവിടേക്ക് പോയത്. നൂറോളം വിദ്യാര്‍ഥികളാണ് അവിടെ ഉണ്ടായിരുന്നത്. ഞങ്ങളില്‍ നിന്നും സി.വി വാങ്ങിവെച്ചതിന് ശേഷം ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അറിയിക്കാമെന്ന് മറുപടിയാണ് റസ്റ്ററന്റില്‍ നിന്നും ലഭിച്ചതെന്നും നിഷാന്ത് പറഞ്ഞു. ഇതിന് ശേഷം റസ്റ്ററന്റ് ശൃംഖലയുടെ മറ്റൊരു ഔട്ട്‌ലെറ്റിലും ഇന്‍ര്‍വ്യു ഉണ്ടെന്നും അതിന് വേണ്ടി താന്‍ പോവുകയാണെന്നും വിഡിയോയില്‍ നിഷാന്ത് പറയുന്നുണ്ട്.
ജൂണ്‍ 12ന് പങ്കുവെച്ച ഇന്‍സ്റ്റഗ്രാം റീലിന് ഒരു മില്യണ്‍ കാഴ്ചക്കാരുണ്ട്. കാനഡയില്‍ ജോലി കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് ഇന്‍സ്റ്റഗ്രാം റീലിന് വന്ന കമന്റുകളിലൊന്ന്. കാനഡയില്‍ ജോലി ലഭിക്കാന്‍ ബുദ്ധിമുട്ടാണെന്ന് വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നായിരുന്നു മറ്റൊരു കമന്റ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം