സുരേഷ് ഗോപിക്ക് ഇന്ന് 66ാം പിറന്നാള്‍; ജന്മദിനത്തില്‍ തൃശൂര്‍ എം പി പാര്‍ലമെന്റില്‍

തിരുവനന്തപുരം: കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്ക് ഇന്ന് 66ാം പിറന്നാള്‍. ലോക്‌സഭാ സ്പീക്കര്‍ തെരഞ്ഞെടുപ്പ് ആയതിനാല്‍ പാര്‍ലമെന്റിലായിരിക്കും പിറന്നാള്‍ ദിവസം തൃശൂര്‍ എം പിയായ സുരേഷ് ഗോപി. കേരളത്തില്‍ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബി ജെ പി സ്ഥാനാര്‍ഥി എന്ന നിലയില്‍ സുരേഷ് ഗോപി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടയാളപ്പെടുത്തിയിരുന്നു. തൃശൂരില്‍ നിന്ന് നേരത്തെ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ച് പരാജയപ്പെട്ട സുരേഷ് ഗോപിയെ ബി ജെ പി ദേശീയ നേതൃത്വം രാജ്യസഭാ അംഗമാക്കി ചേര്‍ത്ത് നിര്‍ത്തിയിരുന്നു.
Also Read ; വിവാഹമോചനം കഴിഞ്ഞ് മൂന്ന് ദിവസം ; മുന്‍ഭര്‍ത്താവ് നഗ്നചിത്രമെടുത്തു, മര്‍ദിച്ചു, മനംനൊന്ത് യുവതി ജീവനൊടുക്കി
മണ്ഡലം കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി ചിട്ടയായി പ്രവര്‍ത്തിച്ചു വന്ന സുരേഷ് ഗോപി ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി സൃഷ്ടിച്ചു. 74,686 വോട്ടുകള്‍ക്ക് സി പി ഐ സ്ഥാനാര്‍ഥി വി എസ് സുനില്‍കുമാറിനെ പരാജയപ്പെടുത്തി സുരേഷ് ഗോപി തന്നില്‍ വിശ്വാസമര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മറ്റ് ദേശീയ നേതാക്കള്‍ക്കും ആഹ്ലാദിക്കാന്‍ വകയുണ്ടാക്കി. വിനോദ സഞ്ചാരം, പെട്രോളിയം-പ്രകൃതിവാതകം മന്ത്രാലയങ്ങളുടെ സഹമന്ത്രിയാണ് സുരേഷ് ഗോപി. കാബിനറ്റ് പദവിയോടെ കേന്ദ്ര മന്ത്രി സ്ഥാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും ലഭ്യമായില്ല.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
സിനിമാ തിരക്കുകള്‍ അറിയിച്ചതിനാല്‍ തത്കാലം സഹമന്ത്രിസ്ഥാനത്ത് നിര്‍ത്തുകയാണെന്നാണ് കരുതപ്പെടുന്നത്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ സുരേഷ് ഗോപിക്ക് കേന്ദ്രമന്ത്രിസഭയില്‍ കുറേക്കൂടി പ്രാധാന്യം ലഭിച്ചേക്കുമെന്നാണ് സൂചന.