കെഎസ്ആര്‍ടിസി ബസും ടെമ്പോ വാനും കൂട്ടിയിടിച്ച് അപകടം

കൊല്ലം: കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും ടെമ്പോ വാനും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ 40 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ചല്‍ ആയൂര്‍ റോഡില്‍ ആയൂര്‍ ഐസ് പ്ലാന്റിന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്.
Also Read ; ഇന്ത്യ ഹിന്ദുരാഷ്ട്രമല്ലെന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു; നൊബേല്‍ സമ്മാന ജേതാവ് അമര്‍ത്യാ സെന്‍
പരിക്കേറ്റവരെ അഞ്ചലിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മറ്റു സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരത്ത് നിന്നും മല്ലപ്പള്ളിക്ക് പോവുകയായിരുന്ന ബസും എതിരെ വന്ന ടെമ്പോ വാനുമാണ് കൂട്ടിയിടിച്ചത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..