October 17, 2025
#kerala #Top News

ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടയില്‍ വയോധികയ്ക്ക് അപകടം ; രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍

തിരൂര്‍: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ വീഴാന്‍ പോയ വയോധികയ്ക്ക് രക്ഷകനായി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍. എറണാംകുളം പൂനെ എക്‌സ്പ്രസിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

Also Read ; കര്‍ണാടകയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ മിനി ബസിടിച്ച് 13 പേര്‍ മരിച്ചു ; നാല് പേര്‍ ചികിത്സയില്‍

രണ്ട് സ്ത്രീകളാണ് ഇത്തരത്തില്‍ ട്രെയിനില്‍ ഓടി കയറാന്‍ ശ്രമിച്ചത്. ബോഗിക്കുള്ളിലേക്ക് കയറാന്‍ ശ്രമിക്കവേ ഒരാള്‍ നിലത്തു വീഴുകയായിരുന്നു. വീഴ്ച്ചയില്‍ കാല്‍ ട്രെയിനിന് അടിയിലേക്ക് പോകുകയായിരുന്ന വയോധികയെ പ്ലാറ്റ്‌ഫോമില്‍ ഡ്യൂട്ടിക്കുണ്ടായിരുന്ന ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ഇ എസ് സുരേഷ് കുമാര്‍ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിച്ച് ഇവരെ ട്രെയിനില്‍ കയറ്റുകയായിരുന്നു. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ സുരേഷ് ചെങ്ങന്നൂര്‍ സ്വദേശിയാണ്. മൂന്ന് വര്‍ഷമായി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ജോലി ചെയ്യുകയാണ്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *