January 22, 2025
#kerala #Top Four

മൂന്ന് വയസുകാരനോട് മുത്തച്ഛന്റെ ക്രൂരത; ചൂട് ചായ ഒഴിച്ച് പൊള്ളിച്ചു

തിരുവനന്തപുരം: മൂന്ന് വയസുകാരനോട് അമ്മയുടെ രണ്ടാനച്ഛന്റെ ക്രൂരത. കുട്ടിയെ മുത്തച്ഛന്‍ പൊള്ളലേല്‍പ്പിച്ചു. വട്ടിയൂര്‍ക്കാവ് സ്വദേശികളായ ദമ്പതികളുടെ മകനാണ് പൊളളലേറ്റത്. ഗുരുതരമായി പരിക്കേറ്റ കുട്ടി എസ്എടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ദേഹത്ത് ചായ ഒഴിച്ചാണ് അമ്മയുടെ രണ്ടാനച്ഛന്‍ പൊളളലേല്‍പ്പിച്ചത്. ഈ മാസം 24നായിരുന്നു കുട്ടിയെ അക്രമിച്ചത്. ജോലിക്ക് പോകേണ്ടതിനാല്‍ അമ്മ കുട്ടിയെ അമ്മൂമ്മയെ ഏല്‍പ്പിക്കുകയായിരുന്നു. മുത്തച്ഛന്‍ കുട്ടിയെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്ന് അച്ഛന്‍ അഭിജിത്ത് പറഞ്ഞു.

Also Read ; കളിയിക്കാവിള ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍, രണ്ടാം പ്രതി സുനിലിനായി തിരച്ചില്‍ തുടരുന്നു

ഇക്കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരത്തോടെ വീട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ ദേഹത്തേക്ക് അമ്മയുടെ രണ്ടാനച്ഛന്‍ ചൂട് ചായ ഒഴിക്കുകയായിരുന്നു. പൊളളലേറ്റ് പിടഞ്ഞ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാന്‍ പോലും തയ്യാറായില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ജോലിക്കു പോയിരുന്ന അമ്മ എത്തിയാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്.

സ്വന്തമായി ഒരു വീടെന്ന സ്വപ്നം കണ്ടാണ് വട്ടിയൂര്‍ക്കാവ് സ്വദേശികളായ അച്ഛനും അമ്മയും കുട്ടിയെ കുടപ്പനക്കുന്നില്‍ താമസിക്കുന്ന മുത്തച്ഛന്റെയും അമ്മൂമ്മയുടേയും അടുക്കലാക്കി ജോലിക്ക് ഇറങ്ങിയത്. ദിവസങ്ങള്‍ കഴിഞ്ഞേ ഇരുവരും മടങ്ങി വരൂ. ആശുപത്രി അധികൃതര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഇടപെട്ട് മണ്ണന്തല സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാനോ പ്രതിയെ അറസ്റ്റ്റ്റ് ചെയ്യാനോ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *