September 7, 2024
#Crime #Top News

നാല് വയസുകാരി അതിജീവിത മൊഴി നല്‍കാന്‍ സ്റ്റേഷനില്‍ വരണമെന്ന് നിര്‍ദേശം ; വിചിത്ര നിയമവുമായി പോലീസ്

കോഴിക്കോട്: നടന്‍ കുട്ടിക്കല്‍ ജയചന്ദ്രന്‍ ആരോപണ വിധേയനായ പോക്‌സോ കേസില്‍ വിചിത്ര നിയമവുമായി പോലീസ്. നാല് വയസുകാരിയായ അതിജീവിതയെ മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. നാല് തവണ മൊഴിയെടുത്ത കേസിലാണ് വീണ്ടും മൊഴിയെടുക്കാന്‍ കുട്ടിയെ പോലീസ് വിളിപ്പിച്ചത്.

Also Read ; നല്ല ശമ്പളത്തിൽ മ്യൂസിയത്തില്‍ ജോലി

തുടര്‍മൊഴി എടുക്കണമെങ്കില്‍ സിവില്‍ ഡ്രെസിലുള്ള ഒരു വനിതാ പോലീസ് ഓഫീസര്‍ കുട്ടിയുടെ വീട്ടില്‍ നേരിട്ടെത്തി മൊഴിയെടുക്കണമെന്നാതാണ് നിയമം. അങ്ങനെയിരിക്കെയാണ് കുട്ടിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബം ശിശുക്ഷേമ സമിതിക്ക് പരാതി നല്‍കി. ആ പരാതി സമിതി ജൂവനൈല്‍ ജസ്റ്റിസ് കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കേസിന്റെ അന്വേഷണം ഇഴയുന്നുവെന്ന ആരോപണം ഇരയുടെ കുടുംബത്തിനുണ്ട്. ഉന്നത പോലീസ് തലത്തില്‍നിന് സമ്മര്‍ദ്ദമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. എന്നാല്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഇതൊരു കുടുംബപ്രശ്‌നമാണെന്ന നിലപാടിലാണ്. നേരത്തെ ഇരയുടെ കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കസബ പോലീസാണ് നടനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ മുതലെടുത്ത് ജയചന്ദ്രന്‍ മകളെ പീഡിപ്പിച്ചുവെന്നാണ് ഇവരുടെ പരാതി.

 

Leave a comment

Your email address will not be published. Required fields are marked *