#kerala #Top Four

തൃശൂരിലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ കേരളം പിടിക്കാനൊരുങ്ങി ബിജെപി; ശോഭ സുരേന്ദ്രന്‍ വീണ്ടും കോര്‍ കമ്മറ്റിലേക്ക് ?

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില വിജയത്തിന്റെ ചുവട് പിടിച്ച് വരാന്‍ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുകയാണ് ബിജെപി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 60 മണ്ഡലങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കാനായെന്നാണ് നേതൃയോഗത്തിലെ വിലയിരുത്തല്‍. ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ആദ്യമയാണ് ബിജെപി നേതൃയോഗം നടക്കുന്നത്. കേരളം ബിജെപിക്ക് ബാലികേറാമലയല്ലെന്ന് തെളിഞ്ഞെന്നും സര്‍വേഫലങ്ങള്‍ തെറ്റിച്ചു കൊണ്ടാണ് ബിജെപിയുടെ മുന്നേറ്റമെന്നും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

Also Read ; കണ്ണൂരില്‍ ടാങ്കറില്‍ നിന്ന് വാതകചോര്‍ച്ച ; സമീപത്തെ നഴ്‌സിംഗ് കോളേജിലെ 10 പേര്‍ക്ക് ദേഹാസ്വസ്ഥ്യം

കൊച്ചിയിലെ ചേര്‍ന്ന യോഗത്തില്‍ പദ്മജ വേണുഗോപാലും പി സി ജോര്‍ജും യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്തില്ല. രാവിലെ 11ന് ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ കേന്ദ്ര മന്ത്രിമാരായ സുരേഷ് ഗോപി, ജോര്‍ജ് കുര്യന്‍ എന്നിവരും പങ്കെടുത്തിരുന്നു. ഒന്നര വര്‍ഷം തൃശ്ശൂരില്‍ നടത്തിയ കഠിനപ്രയത്‌നമാണ് വിജയിക്കാന്‍ കാരണമെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളത്തിലെ ജനങ്ങള്‍ ബിജെപിയോടൊപ്പം എത്തുന്നുവെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ പ്രബല മുന്നണികളെ അമ്പരിപ്പിക്കാന്‍ സാധിച്ചുവെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു. മോദിക്കും കേരളത്തിലെ നേതാക്കള്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും നന്ദി പറഞ്ഞ ജോര്‍ജ് കുര്യന്‍ കേരളത്തില്‍ ബിജെപിയുടെ സംഘടനാ സംവിധാനം ശക്തിപ്പെട്ടുവെന്ന അഭിപ്രായം പ്രകടിപ്പിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അതേസമയം ശോഭ സുരേന്ദ്രനെ വീണ്ടും കോര്‍ കമ്മിറ്റിയിലേക്ക് എടുത്തേക്കമെന്നാണ് സൂചന. പദ്മജ വേണുഗോപാല്‍ സംസ്ഥാന കമ്മിറ്റിയിലേക്ക് വരുന്ന കാര്യത്തിലും പി സി ജോര്‍ജ്ജിന് എന്ത് പദവി നല്‍കുമെന്നത് സംബന്ധിച്ചും ചര്‍ച്ചയുണ്ടാകും. ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയവും പ്രധാന അജണ്ടയാണ്.

 

Leave a comment

Your email address will not be published. Required fields are marked *