ജെഡിയു ദേശീയ അധ്യക്ഷനായി നിതീഷ് കുമാര്‍ തുടരും ; സഞ്ജയ് കുമാര്‍ പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ്

ഡല്‍ഹി : ജെഡിയു ദേശീയ അധ്യക്ഷനായി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടരുമെന്ന് ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് അറിയിച്ചു. അതേസമയം പാര്‍ട്ടിയുടെ രാജ്യസഭാ എംപിയായ സഞ്ജയ് കുമാര്‍ ഝായെ പാര്‍ട്ടിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിച്ചു. ജെഡിയു ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ജെഡിയുവിന്റെ കേന്ദ്രമന്ത്രിമാരും സംസ്ഥാന മന്ത്രമാരും ലോക്‌സഭാ-രാജ്യസഭാ എംപിമാരും മുതിര്‍ന്ന നേതാക്കളും യോഗത്തില്‍ പങ്കെടുത്തിരുന്നു.
ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനവും 2025 ല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകളെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. കൂടാതെ ബീഹാറിന് പ്രത്യേക കാറ്റഗറി പദവിയോ പ്രത്യേകപാക്കേജോ കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ആവശ്യപ്പെടാനും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..