പരീക്ഷാവിവാദങ്ങള്‍ക്കിടെ യു.ജി.സി നെറ്റിന്റെ പുതിയ തീയതി പ്രഖ്യാപിച്ച് എന്‍.ടി.എ
ന്യൂഡല്‍ഹി: പരീക്ഷാവിവാദങ്ങള്‍ക്കിടെ യു.ജി.സി നെറ്റിന്റെ പുതിയ തീയതി പ്രഖ്യാപിച്ച് എന്‍.ടി.എ. വെള്ളിയാഴ്ച രാത്രിയാണ് പരീക്ഷയുടെ പുതിയ തീയതി എന്‍.ടി.എ പ്രഖ്യാപിച്ചത്. ആഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ നാല് വരെ പരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്. എന്‍.സി.ഇ.ടി പരീക്ഷ ജൂലൈ 10നും ജോയിന്‍ സി.എസ്.ഐ.ആര്‍ യു.ജി.സി നെറ്റ് 25 ജൂലൈ മുതല്‍ 27 ജൂലൈ വരെയും നടക്കുമെന്നും എന്‍.ടി.എ അറിയിച്ചിട്ടുണ്ട്.
Also Read;ഡല്‍ഹിയില്‍ മഴ കനക്കുന്നു: ജൂണ്‍ 28ന് രേഖപ്പെടുത്തിയത് 1936ന് ശേഷമുള്ള ഏറ്റവും കൂടിയ മഴ
യു.ജി.സി നെറ്റ് പരീക്ഷ ജൂണ്‍ 18നായിരുന്നു നടന്നത്. പിന്നീട് ക്രമക്കേടുകള്‍ ആരോപിച്ച് പിറ്റേന്ന് തന്നെ പരീക്ഷ റദ്ദാക്കുകയായിരുന്നു. വിദ്യാഭ്യാസമന്ത്രാലയത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചത്. പരീക്ഷയുടെ ചോദ്യപേപ്പര്‍ ഡാര്‍ക്ക്‌നെറ്റില്‍ ചോര്‍ന്നുവെന്നും ടെലിഗ്രാമിലൂടെ വ്യാപകമായി പങ്കുവെക്കപ്പെട്ടുവെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ തന്നെ സമ്മതിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം