October 18, 2024
#kerala #Top Four

‘കെഎസ്ആര്‍ടിസിയിലെ മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ പാര്‍ട്ടി കുടുങ്ങുമായിരുന്നു’ മേയര്‍ക്കെതിരെ ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ സിപിഎം ജില്ലാ കമ്മറ്റിയില്‍ രൂക്ഷ വിമര്‍ശനം.കെഎസ്ആര്‍ടിസി ഡ്രൈവറും മേയറും തമ്മിലുള്ള തര്‍ക്കത്തില്‍ മെമ്മറി കാര്‍ഡ് കിട്ടാതിരുന്നത് നന്നായെന്നും മേയറുടെ പെരുമാറ്റം അഹങ്കാരം നിറഞ്ഞതായിരുന്നെന്നും ജില്ലാ കമ്മറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.മെമ്മറി കാര്‍ഡ് കിട്ടിയിരുന്നെങ്കില്‍ സച്ചിന്‍ ദേവിന്റെ പ്രകോപനം ജനങ്ങള്‍ കാണുമായിരുന്നെന്നും. രണ്ടുപേരും പക്വത കാണിച്ചില്ലെന്നും മുതിര്‍ന്ന നേതാക്കള്‍ കുറ്റപ്പെടുത്തി.മേയറും കുടുംബവും നടുറോട്ടില്‍ കാണിച്ചത് ഗുണ്ടായിസം.ബസ്സില്‍ നിന്ന് മെമ്മറി കാര്‍ഡ് കിട്ടിയിരുന്നുവെങ്കില്‍ പാര്‍ട്ടി കുടുങ്ങുമായിരുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു .

Also Read ; കളിയിക്കാവിള കൊലക്കേസ്; രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയിലായി, കുടുങ്ങിയത് മുംബൈയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ

മേയറുടെ വിവാദത്തിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും അതിരൂക്ഷ വിമര്‍ശനം ഉണ്ടായി.മുഖ്യമന്ത്രിയുടെ ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രവേശനമില്ല.സാധാരണ മനുഷ്യര്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രവേശനമില്ല.മുന്‍പ് പാര്‍ട്ടി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയെ കാണാമായിരുന്നു.ഇപ്പോള്‍ അതിനും സാധിക്കില്ല.മൂന്നുമണിക്ക് ശേഷം ജനങ്ങള്‍ക്ക് കാണാനുള്ള അനുവാദവും ഇപ്പോള്‍ ഇല്ല.മുഖ്യമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരുടെ മുന്നില്‍ ഇരുമ്പുമറ തീര്‍ക്കുന്നത് എന്തിനെന്നും അംഗങ്ങള്‍ ചോദിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

റിയാസ് കടകംപള്ളി തര്‍ക്കത്തിലും ജില്ല കമ്മറ്റിയില്‍ കടുത്ത വിമര്‍ശനമുണ്ടായി.വികസന പ്രവര്‍ത്തനങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ വിമര്‍ശനം ഉന്നയിച്ചാല്‍ അദ്ദേഹത്തെ കോണ്‍ട്രാക്ടറുടെ ബിനാമിയാക്കുന്നത് ശരിയാണോയെന്ന് ചിലര്‍ ചോദിച്ചു.മന്ത്രി ജില്ലയിലെ പാര്‍ട്ടിയുടെ നേതാവിനെയും ജനപ്രതിനിയും കരിനീഴില്‍ നിര്‍ത്തി.മാധ്യമങ്ങളില്‍ വിവാദത്തിന് വഴിമരുന്നിട്ടെന്നും വിമര്‍ശനം ഉയര്‍ന്നു.

ഷംസീറിന്റെ ബിസിനസ് ബന്ധം പാര്‍ട്ടി രീതിക്ക് നിരക്കുന്നതല്ലെന്നും ജില്ല കമ്മറ്റി അംഗംങ്ങള്‍ ആരോപിച്ചു.അമിത് ഷായുടെ മകനെയും കാറില്‍ കയറ്റി നടക്കുന്ന ആളുമായിട്ടാണ് ഷംസീറിന് ബന്ധം.പാര്‍ട്ടിയുമായി ഒരു ബന്ധവുമില്ലാത്ത അയാള്‍ സഖാക്കള്‍ സമീപിച്ചപ്പോള്‍ ദേശാഭിമാനി പത്രം പോലും എടുക്കാന്‍ സന്നദ്ധനായില്ല.ഇത്തരമൊരു ആളുമായി ഷംസീറിന് എന്ത് ബന്ധമെന്നും ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു.

 

Leave a comment

Your email address will not be published. Required fields are marked *