പുതിയ ക്രിമിനല്‍ നിയമപ്രകാരമുള്ള ആദ്യ കേസ് ഡല്‍ഹിയില്‍; കേസ് റോഡ് തടസ്സപ്പെടുത്തിയതിന്

ഡല്‍ഹി: രാജ്യത്ത് ഇന്ന് മുതല്‍ നിലവില്‍ വന്ന പുതിയ ക്രിമിനല്‍ നിയമപ്രകാരമുള്ള ആദ്യ കേസ് ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്തു. ഭാരതീയ ന്യായ സംഹിത പ്രകാരം ഡല്‍ഹിയിലെ ഒരു തെരുവ് കച്ചവടക്കാരനെതിരെയാണ് കേസെടുത്തത്.
Also Read ; കോപ്പ അമേരിക്ക ക്വാര്‍ട്ടര്‍ ഫൈനല്‍ ; അര്‍ജന്റീന ഇക്വഡോറിനെ നേരിടും
ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷന് സമീപം റോഡ് തടസ്സപ്പെടുത്തിയതിനാണ് തെരുവുകച്ചവടക്കാരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. പ്രതി ബിഹാര്‍ സ്വദേശിയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പോലീസ് നിരവധി തവണ റോഡ് തടസ്സപ്പെടുത്തുന്നതില്‍ നിന്ന് കച്ചവടക്കാരനോട് പിന്മാറാന്‍ പറഞ്ഞെങ്കിലും അയാള്‍ അതിന് കൂട്ടാക്കിയില്ല. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. പുതിയ ക്രിമിനല്‍ കോഡിന്റെ സെക്ഷന്‍ 285 പ്രകാരമാണ് എഫ്‌ഐആര്‍.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..