മലവെള്ളപ്പാച്ചില്‍; അവധി ആഘോഷിക്കാനെത്തിയ ഒരു കുടുംബത്തിലെ ഏഴുപേര്‍ ഒലിച്ചുപോയി; 4 മരണം

പൂണെ ലോണാവാലയില്‍ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ ആളുകള്‍ നോക്കി നില്‍ക്കേ ഒരു കുടുംബത്തിലെ ഏഴുപേര്‍ ഒലിച്ചുപോയി. ഇവരില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. നാലുപേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റൊരാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ലോണാവാല പ്രദേശത്തെ ബുഷി ഡാമിന് സമീപത്തുള്ള വെള്ളച്ചാട്ടത്തിലാണ് സംഭവമുണ്ടായത്.
മുംബൈയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ഹില്‍ സ്റ്റേഷനില്‍ അവധിക്കാലം ആഘോഷിക്കാനെത്തിയതായിരുന്നു കുടുംബം. പ്രദേശത്ത് പുലര്‍ച്ചെ മുതല്‍ പെയ്ത കനത്ത മഴയില്‍ തടയണ നിറഞ്ഞു കവിഞ്ഞതോടെ വെള്ളച്ചാട്ടത്തിലെ നീരൊഴുക്ക് വര്‍ധിച്ചിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം