തിരുവനന്തപുരം വിമാനത്താവളത്തില്‍ യൂസര്‍ ഫീ പ്രാബല്യത്തില്‍ ; വന്നിറങ്ങാനും പോകാനും 2000 രൂപ അധികം നല്‍കേണ്ടി വരും

തിരുവനന്തപുരം : രാജ്യാന്തര വിമാനത്താവളത്തിലെ സേവന നിരക്ക് വര്‍ധന പ്രാബല്യത്തില്‍. രാജ്യാന്തര യാത്രക്കാര്‍ തിരുവനന്തപുരത്തു നിന്നും യാത്ര പുറപ്പെടണമെങ്കില്‍ ഇനി മുതല്‍ 1540 രൂപയും വന്നിറണമെങ്കില്‍ 660 രൂപയും നല്‍കേണ്ടി വരും.
തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുത്തതിനു പിന്നാലെ അദാനി ഗ്രൂപ്പ് ഏര്‍പ്പെടുത്തിയ യൂസര്‍ ഡെവലപ്‌മെന്റ് ഫീ കുത്തനെ ഉയര്‍ത്തി. ഇതോടെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നവരും വന്നിറങ്ങുന്നവരും 2000 രൂപയോളം അധികമായി നല്‍കേണ്ടി വരും. അതുമാത്രമല്ല, വര്‍ഷാവര്‍ഷം യൂസര്‍ ഫീ വര്‍ധിച്ചുകൊണ്ടിരിക്കും.
Also Read ; കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവ്
2025-26 വരെ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടുന്നവര്‍ 1680 രൂപയും വരുന്നവര്‍ 720 ആണ് നല്‍കേണ്ടത്. 2026 – 27 എത്തുമ്പോള്‍ ഇത് യഥാക്രമം 1820 രൂപയും 780 രൂപയുമാകും. ആഭ്യന്തര യാത്രക്കാര്‍ക്ക് 770 രൂപയും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യഥാക്രം 840, 910 രൂപ എന്ന കണക്കിലും നല്‍കേണ്ടിവരും. ഇവിടേക്ക് വന്നിറങ്ങുന്നവര്‍ക്ക് 330 രൂപയും പിന്നീടങ്ങോട്ട് 360, 390 എന്നിങ്ങനെയുമാണ് നിരക്കുകള്‍.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
കൂടാതെ വിമാനങ്ങളുടെ ലാന്‍ഡിംഗ് ചാര്‍ജും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഒരു ടണ്‍ വിമാന ഭാരത്തിന് 309 രൂപ ആയിരുന്നത് മൂന്നിരട്ടിയോളമായി 890 രൂപയില്‍ എത്തി. പാര്‍ക്കിംഗ് ചാര്‍ജും സമാനമായി വര്‍ദ്ധിച്ചിട്ടുണ്ട്. തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സൗകര്യമില്ലാത്ത രാജ്യങ്ങളില്‍ നിന്നെത്തുന്ന പ്രവാസികള്‍ നേരിടുന്ന യാത്രാ ദുരിതത്തിന് പുറമെയാണ് തിരുവനന്തപുരം വിമാനത്താവളം ഈടാക്കുന്ന യൂസര്‍ ഫീ എന്ന അമിതഭാരം. പ്രവാസി സംഘടനകള്‍ അടക്കം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.