‘കുലപതി ഇനി കുലഗുരു ‘ ; സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പേര് മാറ്റത്തിന് മന്ത്രിസഭാ അംഗീകാരം
ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍മാര്‍ ഇനി മുതല്‍ കുലഗുരു എന്നറിയപ്പെടും. ഇത്തരമൊരു പേര് മാറ്റത്തിന് മോഹന്‍ യാദവ് നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരും അംഗീകാരം നല്‍കി.രാജ്യത്തിന്റെ സംസ്‌കാരവുമായും ഗുരുപരമ്പര പാരമ്പര്യവുമായും ബന്ധപ്പെടുത്തുന്നതാണ് ഈ പേരുമാറ്റമെന്ന് മുഖ്യമന്ത്രി മോഹന്‍ യാദവ് അഭിപ്രായപ്പെട്ടു.
ഈ മാസം ഗുരുപൂര്‍ണിമ ആഘോഷിക്കുന്നതിനാല്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍മാരെ കുലഗുരു എന്ന് വിശേഷിപ്പിക്കാന്‍ തീരുമാനിച്ചു. മറ്റ് ചില സംസ്ഥാനങ്ങളും ഈ പേരുമാറ്റത്തില്‍ താത്പര്യം പ്രകടിപ്പിച്ച് വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. മോഹന്‍ യാദവ് എക്‌സിലൂടെ അറിയിച്ചു. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതു സംബന്ധിച്ച തീരുമാനം ഐകകണ്ഠ്യേന അംഗീകരിച്ചത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
നേരത്തെ മധ്യപ്രദേശില്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍മാര്‍ കുലപതി എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, ഇത് പലപ്പോഴും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. വനിതകള്‍ ആ സ്ഥാനത്തെത്തുമ്പോള്‍ കുലപതി എന്ന് വിശേഷിപ്പിക്കപ്പെടുന്നത് അനൗചിത്യമാണെന്ന അഭിപ്രായങ്ങളുയര്‍ന്നിരുന്നു. അവരുടെ ഭര്‍ത്താക്കന്മാരെ കുലപതിയുടെ ഭര്‍ത്താവ് എന്ന് പറയുന്നത് വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് പേരുമാറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിവ്‌രാജ് സിങ് ചൗഹാന്‍ മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ് ഈ പേരുമാറ്റത്തിനുള്ള നീക്കം മോഹന്‍ യാദവ് ആരംഭിച്ചത്.