#gulf #Top News

സൗദിയില്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി ഭരണകൂടം

റിയാദ്: ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിര്‍ബന്ധിത ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി ഏര്‍പ്പെടുത്തി സൗദി ഭരണകൂടം. ഒരു തൊഴിലുടമയ്ക്കു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം നാലില്‍ കൂടുതലാണെങ്കില്‍ അവരെയെല്ലാം നിര്‍ബന്ധിത ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാക്കണമെന്ന് സൗദി മനുഷ്യവിഭവ വികസന മന്ത്രാലയം അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് സൗദി കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ഇന്‍ഷുറന്‍സും ഇന്‍ഷുറന്‍സ് അതോറിറ്റിയും നടപ്പാക്കിത്തുടങ്ങിയതായും അധികൃതര്‍ അറിയിച്ചു.

Also Read ; നെറ്റ് പരീക്ഷ ക്രമക്കേടില്‍ ഡിവൈഎഫ്‌ഐ മാര്‍ച്ച്; ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമം; പലയിടത്തും വന്‍ സംഘര്‍ഷം

ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഗാര്‍ഹിക തൊഴിലാളിയുടെ ആരോഗ്യ സ്ഥിതിയുടെ നിലവിലെ അവസ്ഥ വ്യക്തമാക്കുന്ന മെഡിക്കല്‍ ഡിസ്‌ക്ലോഷര്‍ ഫോം സമര്‍പ്പിക്കണം. ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് പദ്ധതിയുടെ ഭാഗമാവാം. തൊഴിലുടമയ്ക്കു കീഴിലുള്ള എല്ലാ വീട്ടുജോലിക്കാരെയും പദ്ധതിയുടെ ഭാഗമാക്കണമെന്നും അധികൃതര്‍ അറിയിച്ചു.

എല്ലാ ഗുണഭോക്താക്കള്‍ക്കും സമഗ്രമായ ആരോഗ്യ പരിരക്ഷയും രോഗപ്രതിരോധവും ലഭ്യമാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗാര്‍ഹിക തൊഴിലാളി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. സമഗ്രമായ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുക, ആരോഗ്യ പരിരക്ഷയുടെ സുസ്ഥിരത ഉറപ്പാക്കുക എന്നിവയ്ക്കൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളെയും ആരോഗ്യ സേവന ദാതാക്കളെയും ഉത്തേജിപ്പിക്കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. ഇത് ആരോഗ്യ ഇന്‍ഷൂറന്‍സ് മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയിലാണ് മന്ത്രാലയം.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *