October 16, 2025
#kerala #Top News

ഭര്‍ത്താവിന്റെ അപകടമരണത്തിലെ നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് തുകയും തട്ടിയെടുത്തെന്ന പരാതിയുമായി യുവതി

കൊച്ചി: ഭര്‍ത്താവിന്റെ അപകടമരണത്തിലെ നഷ്ടപരിഹാരവും ഇന്‍ഷുറന്‍സ് തുകയും തട്ടിയെടുത്തെന്ന പരാതിയുമായി യുവതി. ഖത്തറില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ച കൊച്ചി സ്വദേശി താഹ അബ്ദുല്‍ അസീസിന്റെ ഭാര്യ രഹനയാണ് പരാതിയുമായി രംഗത്തെത്തിയത്. ഭര്‍ത്താവിന്റെ പിതാവ് പണം തട്ടിയെടുത്തെന്നും പലതവണ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്നും യുവതി പറഞ്ഞു.

Also Read ; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

2015 നവംബര്‍ 30ന് ആയിരുന്നു കൊച്ചി പെരുമ്പടപ്പ് സ്വദേശി താഹ അബ്ദുല്‍ അസീസ് ഖത്തറില്‍ ജോലിക്കിടെ അപകടത്തില്‍ മരിച്ചത്. കടലില്‍നിന്ന് മണ്ണെടുക്കുന്നതിനിടെ എസ്‌കവേറ്റര്‍ മറിഞ്ഞായിരുന്നു അപകടം. താഹയുടെ മരണത്തോടെ വഴിയാധാരമായ ഭാര്യ രഹനയും രണ്ടു മക്കളും അടങ്ങുന്ന കുടുംബത്തിന് അപകട മരണത്തിന്റെ നഷ്ടപരിഹാരമോ ഇന്‍ഷുറന്‍സ് തുകയോ ലഭിച്ചില്ല. താഹയുടെ മരണത്തോടെ രഹനയും മക്കളും ഒറ്റപ്പെട്ടു. ഇന്‍ഷുറന്‍സ് തുകയും താഹയുടെ പേരില്‍ പിരിച്ചെടുത്ത ലക്ഷങ്ങളും താഹയുടെ കുടുംബം തട്ടിയെടുത്തെന്ന് രഹന.

ഭര്‍ത്താവിന്റെ മരണത്തോടെ ജീവിതം വഴിമുട്ടിയപ്പോള്‍ കുടുംബത്തിന്റെ നിര്‍ബന്ധ പ്രകാരമാണ് രഹന രണ്ടാം വിവാഹം ചെയ്യുന്നത്. രണ്ടാം വിവാഹത്തില്‍ രണ്ട് പെണ്‍മക്കളും ഉണ്ട്. താഹയുടെ മരണത്തിന്റെ ഇന്‍ഷുറന്‍സ് തുക പ്രതീക്ഷിച്ച് വിവാഹം കഴിച്ചയാള്‍ പണം കിട്ടില്ലെന്ന് അറിഞ്ഞതോടെ രഹനയെ ഉപേക്ഷിച്ചു. മുഖ്യമന്ത്രിക്കും പൊലീസിനും മനുഷ്യാവകാശ കമ്മീഷനും ഉള്‍പ്പെടെ പലതവണ രഹന പരാതി നല്‍കി. രാഷ്ട്രീയ സ്വാധീനത്തില്‍ രഹനയുടെ പരാതികളെല്ലാം നീതി കാണും മുന്നേ തഴയപ്പെടുകയായിരുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *