February 2, 2025
#kerala #Top News

സ്‌കൂളുകളിലെ പിടിഎകളുടെ പ്രവര്‍ത്തനത്തിന് പുതിയ മാര്‍ഗരേഖ; ഫണ്ട് പിരിക്കുന്നത് നിയന്ത്രിക്കും: ‘വടിയെടുത്ത്’ മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം: സ്‌കൂളുകളിലെ പിടിഎകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് പുതുക്കിയ മാര്‍ഗരേഖ ഇറക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി. പ്രധാന അധ്യാപകരെ നോക്കുകുത്തികളാക്കി പിടിഎ ഭാരവാഹികള്‍ സ്‌കൂള്‍ ഭരിക്കുന്ന സ്ഥിതി അനുവദിക്കാനാവില്ലെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.

Also Read; ബിഹാറില്‍ വീണ്ടുമൊരു പാലം കൂടി തകര്‍ന്നുവീണു; 15 ദിവസത്തിനുള്ളില്‍ വീഴുന്ന ഏഴാമത്തെ അപകടം

”പ്രവൃത്തിസമയങ്ങളില്‍ അവര്‍ സ്‌കൂളില്‍ വരേണ്ടതില്ല. ചില സ്ഥലങ്ങളില്‍ പിടിഎ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ചിലയിടത്ത് പലരും വര്‍ഷങ്ങളായി പിടിഎ പ്രസിഡന്റ്ുമാരായി തുടരുന്ന സ്ഥിതിയാണ്. അവരെയൊക്കെ ഒഴിവാക്കും. ഇത്തരക്കാര്‍ രാവിലെ വന്ന് സ്‌കൂള്‍ ഭരിക്കുന്ന സ്ഥിതിയുണ്ട്. അത് അനുവദിക്കില്ല. സ്‌കൂള്‍ സമയത്ത് പിടിഎ ഭാരവാഹികള്‍ വരേണ്ടതില്ല. ക്ലാസ് സമയം കഴിഞ്ഞോ അതിനു മുന്‍പോ യോഗങ്ങളില്‍ പങ്കെടുത്താല്‍ മാതിയാകും.

”ഇത്തരം നിര്‍ദേശങ്ങള്‍ വച്ച് പുതിയ ഉത്തരവിറക്കും. പിടിഎ ഫണ്ട് പിരിക്കുന്നതിനു നിയന്ത്രണമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. കുട്ടിയില്‍നിന്ന് എത്ര രൂപ വരെ വാങ്ങാമെന്നതു സംബന്ധിച്ച് നിര്‍ദേശം നല്‍കും എസ്സി, എസ്ടി കുട്ടികളില്‍നിന്ന് പണം പിരിക്കാന്‍ പാടില്ല” – മന്ത്രി പറഞ്ഞു.

Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *