കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണം വെറും ട്രെയിലര്‍ മാത്രം, ഇനിയും 20 വര്‍ഷം ഭരിക്കും; രാജ്യസഭയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി

ഭരണഘടനയാണ് തങ്ങളുടെ ഊര്‍ജമെന്ന് രാജ്യസഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് ജയം ജനങ്ങളുടെ വിശ്വാസത്തിന്റെ ഫലമെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തെ ഭരണം വെറും ട്രെയിലര്‍ മാത്രമാണെന്നും വരുന്ന അഞ്ച് വര്‍ഷം കൊണ്ട് ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പോരാട്ടമായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
Also Read ; കൊച്ചിന്‍ ഷിപ്പ് യാര്‍ഡില്‍ നല്ല ശമ്പളത്തില്‍ ജോലി ഒഴിവ്
‘രാജ്യത്തെ ജനങ്ങള്‍ അവരുടെ വോട്ടവകാശം ശരിയായി വിനിയോഗിച്ചതില്‍ അഭിമാനമുണ്ട്. വ്യാജപ്രചാരണങ്ങളെയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചത്. പ്രതിപക്ഷം സത്യത്തിന്റെ മേലാണ് നുണകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്’, പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷമാണ് ഭരണഘടനയെ അപമാനിച്ചതെന്നും അവര്‍ക്ക് തെരഞ്ഞടുപ്പ് ഫലത്തെപ്പോലും വിലയില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
വികസിത ഭാരതവും ആത്മനിര്‍ഭര്‍ ഭാരതും രാജ്യം തിരിച്ചറിഞ്ഞു. മൂന്നാമതും ജനം അധികാരത്തിലേറ്റി. കഴിഞ്ഞ പത്ത് വര്‍ഷം എന്‍ഡിഎ സര്‍ക്കാരിന്റേത് ലഘുതുടക്കമായിരുന്നു. സര്‍ക്കാരിന്റെ സുപ്രധാന കാര്യങ്ങള്‍ ഇനി വരാനിരിക്കുന്നതേയുള്ളൂ- മോദി പറഞ്ഞു. ഭരണഘടനയുടെ കാരണത്താലാണ് താന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നതെന്ന് പറഞ്ഞ മോദി, അടുത്ത 20 വര്‍ഷവും തങ്ങളുടേതായിരിക്കുമെന്നും രാജ്യസഭയില്‍ കൂട്ടിച്ചേര്‍ത്തു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം