ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത്; കായിക മേള എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ്. പുതുക്കിയ മാന്വല്‍ അനുസരിച്ചാകും കലോത്സവം. കഴിഞ്ഞ വര്‍ഷം കൊല്ലത്തു നടന്ന കലോത്സവത്തില്‍ ജില്ലയിലെ ഒരു കലാരൂപം ഉദ്ഘാടന സമ്മേളനത്തിന്റെ ഭാഗമായി അവതരിപ്പിച്ചിരുന്നു. ഇത്തവണ മത്സര ഇനമായി ഉള്‍പ്പെടുത്തണമെന്ന രീതിയില്‍ കാര്യങ്ങള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി വി.ശിവന്‍കുട്ടിയുടെ ഓഫിസ് അറിയിച്ചു.
Also Read ; കൊച്ചി മെട്രോ രണ്ടാം ഘട്ട നിര്‍മ്മാണത്തിന്റെ ഭാഗമായി പൈലിംഗ് ജോലികള്‍ ആരംഭിച്ചു
സ്‌കൂള്‍ കായികമേള എറണാകുളം ജില്ലയില്‍ ഒക്ടോബര്‍ 18, 19, 20, 21, 22 തീയതികളില്‍ നടത്തും. ഒളിംപിക്‌സ് മാതൃകയില്‍ അത്ലറ്റിക്സും ഗെയിംസും ഒരുമിച്ച് സംഘടിപ്പിച്ചേക്കുമെന്നാണ് വിവരം. ഈ മേളയ്ക്ക് പ്രത്യേക ലോഗോയും തീമും ഗാനവും ആലോചിക്കുന്നുണ്ട്. നാലു വര്‍ഷത്തില്‍ ഒരിക്കല്‍ ഒളിംപിക്‌സ് മാതൃകയിലും അല്ലാത്ത വര്‍ഷങ്ങളില്‍ സാധാരണ പോലെയും കായികമേള നടക്കും.
സ്പെഷല്‍ സ്‌കൂള്‍ കലോത്സവം കണ്ണൂര്‍ ജില്ലയില്‍ സെപ്റ്റംബര്‍ 25, 26, 27 തീയതികളില്‍ നടത്തും. ശാസ്ത്രമേള ആലപ്പുഴ ജില്ലയില്‍ നവംബര്‍ 14, 15, 16, 17 തീയതികളില്‍ നടത്തും. കരിയര്‍ ഗൈഡന്‍സ് ദിശ എക്സ്പോ ഒക്ടോബര്‍ 5, 6, 7, 8, 9 തീയതികളില്‍ തൃശൂര്‍ ജില്ലയിലാകും സംഘടിപ്പിക്കുക.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം