കടുത്ത വേനലില്‍ സുരക്ഷയൊരുക്കി ഉച്ച വിശ്രമ നിയമം പരിശോധന കര്‍ശനമാക്കി അബുദാബി

അബൂദബി: എമിറേറ്റില്‍ പുറം ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കടുത്ത വേനലില്‍ സുരക്ഷയൊരുക്കാന്‍ ലക്ഷ്യമിട്ടുള്ള ഉച്ചവിശ്രമ നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ നിര്‍മാണ മേഖലകളില്‍ പരിശോധന കര്‍ശനമാക്കി അബുദാബി സിറ്റി മുനിസിപ്പാലിറ്റി. പരിസ്ഥിതി, ആരോഗ്യസുരക്ഷ ഡിപ്പാര്ട്ട്മെന്റുകള്‍ ചേര്‍ന്നാണ് പരിശോധന നടത്തിയത്. കനത്ത വേനല്‍ ചൂടിനെ തുടര്‍ന്ന് ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15വരെയാണ് ഈ ഉച്ചവിശ്രമ നിയമത്തിന്റെ കാലാവധി.
Also Read ; മുന്താണിയില്‍ ഗായത്രിമന്ത്രം ; ഫാഷന്‍ ലോകത്തെ ആകര്‍ഷിച്ച് നിത അംബാനിയുടെ റെഡ് ബനാറസ് സാരി
മാനവ വിഭവശേഷി, എമിററ്റൈസേഷന് മന്ത്രാലയം രാജ്യത്ത് ഉച്ച വിശ്രമം നിയമം പ്രഖ്യാപിച്ചത്. ഈ മൂന്നുമാസ കാലയളവില്‍ തെരുവോരങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ മൂന്നുമണിവരെ വിശ്രമം അനുവദിക്കണമെന്നാണ് നിയമം. അതേസമയം നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷയുണ്ടാകും. നിയമലംഘകര്‍ക്ക് അരലക്ഷം ദിര്‍ഹം വരെയാണ് പിഴ തുകയായി ചുമത്തുക.
ഉച്ച സമയത്ത് തൊഴിലാളികള്‍ക്ക് വിശ്രമിക്കാനാവശ്യമായ സൗകര്യങ്ങള്‍ തൊഴിലുടമ ഒരുക്കണം. അതേസമയം തൊഴിലാളികള്‍ക്ക് കുടകളും ശീതളപാനീയങ്ങളും വിതരണം ചെയ്ത് വരികയാണ് അബുദാബി പൊലീസ്. തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും മുന്‍നിര്‍ത്തിയാണ് സമഗ്രമായ നിയമം നടപ്പാക്കുന്നത്. ഉച്ചവിശ്രമവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ കാള്‍ സെന്റര്‍ (600590000), സ്മാര്‍ട്ട് ആപ്, വെബ്സൈറ്റ് എന്നിവ മുഖേന അറിയിക്കാം.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം