September 7, 2024
#india #Top News

നൂറാംവയസില്‍ ഒറ്റമുറി ഫ്‌ലാറ്റില്‍ ജീവിതം ; ബോളിവുഡ് നടി സ്മൃതി ബിശ്വാസ് അന്തരിച്ചു

നാസിക് : ആദ്യകാല ബോളിവുഡ് നടി സ്മൃതി ബിശ്വാസ് അന്തരിച്ചു. നൂറു വയസ്സായിരുന്നു. ആദ്യക്കാലത്ത് ഹിന്ദി, മറാത്തി, ബംഗാളി ചിത്രങ്ങളില്‍ നിറഞ്ഞുനിന്നിരുന്ന നടിയായിരുന്നു സ്മൃതി. നാസിക് റോഡിലെ ഒറ്റ മുറി ഫ്‌ലാറ്റിലായിരുന്നു സ്മൃതിയുടെ താമസം.ബാലതാരമായി സിനിമാലോകത്ത് എത്തിയ സ്മൃതി മുന്‍നിര സംവിധായകരായ ഗുരുദത്ത്, വി ശാന്താറാം, മൃണാള്‍ സെന്‍, ബിമല്‍ റോയ്, ബിആര്‍ ചോപ്ര, രാജ് കപൂര്‍ എന്നിവരുടെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Also Read ; സ്വന്തം മകനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിന് 96 വര്‍ഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും

ദേവ് ആനന്ദ്, കിഷോര്‍ കുമാര്‍, ബല്‍രാജ് സാഹ്നി തുടങ്ങിയവര്‍ക്കൊപ്പവും ഒട്ടേറെ ചിത്രങ്ങളില്‍ അഭിനിയിച്ചു. 1930ല്‍ സന്ധ്യ എന്ന ബംഗാളി ചിത്രത്തിലൂടെയായിരുന്നു സിനിമാ പ്രവേശം. 1960ല്‍ റിലീസ് ചെയ്ത മോഡല്‍ ഗേള്‍ ആണ് സ്മൃതിയുടെ ആദ്യ ഹിന്ദി ചിത്രം.സംവിധായകന്‍ എസ്ഡി നരാംഗിനെ വിവാഹം കഴിച്ച ശേഷം സ്മൃതി അഭിനയ രംഗത്തുനിന്നു പിന്‍വാങ്ങി. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് നൂറാം പിറന്നാള്‍ ആഘോഷിച്ചത്. രണ്ടു മക്കളുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *