December 2, 2025
#Crime #kerala #Top News

സ്വന്തം മകനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിന് 96 വര്‍ഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും

മഞ്ചേരി: മകനെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ പിതാവിന് 96 വര്‍ഷം കഠിന തടവും 8.11 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി. പന്ത്രണ്ട് വയസുകാരനായ മകനെ അതിക്രമത്തിനിരയാക്കിയ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയായ 42-കാരനെയാണ് മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജി എ എം അഷ്റഫ് ശിക്ഷിച്ചത്. പിഴയടക്കുന്ന പക്ഷം തുക കുട്ടിക്ക് നല്‍കണമെന്നും നിര്‍ദേശമുണ്ട്.

Also Read ;കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട രണ്ടാമത്തെ വിദ്യാര്‍ത്ഥിനി സൂര്യയുടെ മൃതദേഹവും കണ്ടെത്തി

പ്രതിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേയ്ക്കയച്ചു. 2022 ഏപ്രില്‍ 14-നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പുറത്ത് പോയ മാതാവ് തിരികെ വീട്ടില്‍ എത്തിയപ്പോള്‍ കുട്ടിയെ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടിയെ സൈക്കോളജിസ്റ്റിന്റെ അടുത്തെത്തിച്ചപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. അരിക്കോട് പൊലീസ് ഇന്‍സ്പെക്ടര്‍മാരായിരുന്ന സി വി ലൈജു മോന്‍, അബ്ബാസലി, സബ് ഇന്‍സ്പെക്ടര്‍ എം കബീര്‍ എന്നിവരാണ് അന്വേഷണം നടത്തിയത്.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *