#kerala #Top News

ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന്റെ മെഗാ റോഡ്‌ഷോയ്ക്ക് മുംബൈ മറൈന്‍ ഡ്രൈവ് തുടക്കമായി

മുംബൈ: ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന്റെ മെഗാ റോഡ്‌ഷോയ്ക്ക് മുംബൈ മറൈന്‍ ഡ്രൈവില്‍ തുടക്കമായി. പ്രിയതാരങ്ങള്‍ക്കൊപ്പം വിജയ ആഘോഷത്തിന് കോടിക്കണക്കിന് ആരാധകരാണ് എത്തിച്ചേര്‍ന്നത്. മുംബൈയില്‍ പെയ്യുന്ന മഴ ആരാധക ആവേശത്തിന് തടസമായില്ല.

Also Read ; ഭക്ഷ്യമന്ത്രിയുമായുള്ള ചര്‍ച്ച പരാജയം, ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല; ജൂലൈ 8,9ന് സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കടകളും അടച്ച് പ്രതിഷേധിക്കും

വാങ്കഡെ സ്റ്റേഡിയം വരെയാണ് ഇന്ത്യന്‍ ടീമിന്റെ റോഡ്‌ഷോ. 2007ല്‍ എം എസ് ധോണിയും സംഘവും സഞ്ചരിച്ച ബസിന് വിജയരഥ് എന്നായിരുന്നു പേര് നല്‍കിയത്. ഇത്തവണ താരങ്ങള്‍ യാത്ര ചെയ്യുന്ന ബസിന് ചാമ്പ്യന്‍സ് 2024 എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ ഡല്‍ഹി വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് വന്‍ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയത്. ജൂണ്‍ 29ന് ലോകകപ്പ് സമാപിച്ചെങ്കിലും ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീം ബാര്‍ബഡോസില്‍ കുടുങ്ങുകയായിരുന്നു. പിന്നാലെ ബിസിസിഐയുടെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നാട്ടിലേക്ക് തിരിച്ചെത്തിയത്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഇന്ത്യന്‍ താരങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

 

Leave a comment

Your email address will not be published. Required fields are marked *