‘രജിസ്‌ട്രേഷനും പ്രവര്‍ത്തനക്ഷമമായ വെബ്സൈറ്റും നിര്‍ബന്ധം, സാക്ഷ്യപത്രം വേണം’; ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് കടിഞ്ഞാണിടാന്‍ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍
കൊച്ചി : സിനിമകളുടെ സാമൂഹികമാധ്യമപ്രചാരണം ഏറ്റെടുക്കുന്ന ഡിജിറ്റല്‍ പ്രമോഷന്‍ സംഘങ്ങള്‍ക്കും ഓണ്‍ലൈന്‍ ചാനലുകള്‍ക്കും കടിഞ്ഞാണിടാന്‍ നിബന്ധനകളുമായി സിനിമാനിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്.
നിബന്ധനകള്‍ പാലിക്കുന്നവര്‍ക്കേ അക്രെഡിറ്റേഷന്‍ നല്‍കൂ. അസോസിയേഷന്റെ അംഗീകാരമുള്ള ഓണ്‍ലൈന്‍ ചാനലുകളെ മാത്രമേ പ്രമോഷന്‍ പരിപാടികളില്‍ പ്രവേശിപ്പിക്കൂവെന്നും സെക്രട്ടറി ബി. രാകേഷ് ഫെഫ്കയ്ക്ക് നല്‍കിയ കത്തില്‍ വ്യക്തമാക്കി.
സ്ഥാപനത്തിന്റെ ലോഗോക്ക് ട്രേഡ് മാര്‍ക്ക് രജിസ്ട്രേഷന്‍ വേണം. പ്രവര്‍ത്തനക്ഷമമായ വെബ്സൈറ്റ് ഉണ്ടായിരിക്കണം. കമ്പനിയുടെ പ്രവര്‍ത്തനത്തെയും ഉടമകളെയും കുറിച്ചുള്ള വിശദാംശങ്ങള്‍, സിനിമാമേഖലയിലെ അംഗീകൃത പി.ആര്‍.ഒ.യുടെ സാക്ഷ്യപത്രം എന്നിവ വേണം. അപേക്ഷകള്‍ ജൂലായ് 20-നുള്ളില്‍ നല്‍കണം. ഫെഫ്കയ്ക്കു കീഴിലാണ് പി.ആര്‍.ഒ. യൂണിയന്‍ പ്രവര്‍ത്തിക്കുന്നത്. അതിനാലാണ് അവര്‍ മുഖേനെ ഓണ്‍ലൈന്‍ ചാനലുകളെ വിവരമറിയിക്കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കത്തുനല്‍കിയത്. ഡിജിറ്റല്‍ പ്രമോഷന്‍ സംഘങ്ങളും ഓണ്‍ലൈന്‍ ചാനലുകളും സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് അസോസിയേഷന് പരാതികള്‍ ലഭിച്ചിരുന്നു. ഫെഫ്കയുമായും ഓണ്‍ലൈന്‍ ചാനല്‍പ്രതിനിധികളുമായും നടത്തിയ ചര്‍ച്ചയ്ക്കുശേഷമാണ് ഈ നിബന്ധനകള്‍ കൊണ്ടുവരാന്‍ തീരുമാനിച്ചത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം