October 18, 2024
#india #Top Four

സാധ്യമായതെല്ലാം നിങ്ങള്‍ക്ക് വേണ്ടി ചെയ്യും; ഹഥ്‌റാസ് ദുരന്തഭൂമിയിലെ ജനങ്ങളെ ചേര്‍ത്തുപിടിച്ച് രാഹുല്‍ ഗാന്ധി

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹഥ്‌റാസിലെ ദുരന്തഭൂമി സന്ദര്‍ശനം നടത്തി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാവിലെ ഡല്‍ഹിയില്‍ നിന്നും റോഡ് മാര്‍ഗമാണ് രാഹുല്‍ ഹഥ്‌റാസിലേക്ക് എത്തിയത്.യു പി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായി, സംസ്ഥാനത്തിന്റെ ചുമതലയുള്ള ഐഎസിസി നേതാവ് അവിനാശ് പാണ്ഡെ, പാര്‍ട്ടി വക്താവ് സുപ്രിയ ഷ്രിന്‍ഡെ തുടങ്ങിയവരും രാഹുലിനൊപ്പമുണ്ട്. ഭോലെ ബാബ എന്നറിയപ്പെടുന്ന സൂരജ് പാല്‍ എന്ന ആള്‍ദൈവത്തിന്റെ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ടായിരുന്നു 121 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്.

Also Read ; ഷൂട്ടൗട്ടില്‍ മെസിക്ക് പിഴച്ചു, രക്ഷകനായി വീണ്ടും മാര്‍ട്ടിനസ്, അര്‍ജന്റീന സെമിയില്‍

മരിച്ചവരുടെ കുടുംബാംഗങ്ങളുമായും ദുരന്തത്തിന്റെ ഇരകളുമായും രാഹുല്‍ സംസാരിച്ചിരുന്നു. സാധ്യമായതെല്ലാം ചെയ്യുമെന്ന് രാഹുല്‍ ഉറപ്പ് നല്‍കിയതായി ഇരകളുടെ കുടുംബം പ്രതികരിച്ചു. പരിപാടിയുടെ വളണ്ടിയര്‍മാരായ ആറ് പേരെ ഉത്തര്‍പ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കിലും ഭോലെ ബാബയുടെ പേര് എഫ്ഐആറില്‍ ഇല്ല. ആവശ്യമെങ്കില്‍ ചോദ്യം ചെയ്യാമെന്ന നിലപാടിലാണ് പോലീസ്. ദുരന്തത്തിന് പിന്നാലെ ഒളിവില്‍ പോലെ ഭോലെ ബാബയ്ക്കായി മെയിന്‍പൂരിയിലെ ആശ്രമത്തില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.പ്രധാന പ്രതി ദേവ്പ്രകാശ് മധുകറും ഒളിവിലാണ്. ഇയാളെ കണ്ടെത്തി നല്‍കുന്നവര്‍ക്ക് പൊലീസ് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും യോഗി ആദിത്യനാഥ് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *