1.30 കോടിയുടെ ആഡംബര എസ്.യു.വി സ്വന്തമാക്കി മലയാളി നടി നവ്യ നായര്‍

ബി.എം.ഡബ്ല്യുവിന്റെ ഫ്ളാഗ്ഷിപ്പ് എസ്.യു.വി. മോഡലായ എക്സ്7 എസ്.യു.വി. സ്വന്തമാക്കി മലയാളി നടി നവ്യ നായര്‍. കൊച്ചിയിലെ ബി.എം.ഡബ്ല്യു. വിതരണക്കാരായ ഇ.വി.എം. ഓട്ടോക്രാഫ്റ്റില്‍ നിന്നാണ് നവ്യ നായര്‍ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്. ബി.എം.ഡബ്ല്യു. എക്സ്7 എസ്.യു.വിയുടെ പെട്രോള്‍ പതിപ്പായ എക്സ്ഡ്രൈവ് 40ഐ സ്പോട്ടാണ് നടി തിരഞ്ഞെടുത്തിരിക്കുന്നത്. എകദേശം 1.30 കോടി രൂപയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറൂം വില വരുന്നത്.
3.0 ലിറ്റര്‍ ശേഷിയുള്ള പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലാണ് X7 വിപണിയില്‍ എത്തുന്നത്. ഇതിലെ പെട്രോള്‍ എന്‍ജിന്‍ മോഡല്‍ 381 ബി.എച്ച്.പി. പവറും 520 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. കേവലം 5.8 സെക്കന്റില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാനും ഈ വാഹനത്തിനാകും. 340 ബി.എച്ച്.പി. പവറും 700 എന്‍.എം. ടോര്‍ക്കുമാണ് ഡീസല്‍ എന്‍ജിന്റെ കരുത്ത്. 5.9 സെക്കന്റില്‍ ഈ വാഹനവും 100 കിലോമീറ്റര്‍ വേഗത കൈവരിക്കും.
ഇന്ത്യയിലെ ബി.എം.ഡബ്ല്യു. വാഹനശ്രേണിയിലെ ഫ്ളാഗ്ഷിപ്പ് മോഡലായതിനാല്‍ തന്നെ പ്രീമിയം ലുക്കിലും ആഡംബര ഫീച്ചറുകളിലുമാണ് ഈ വാഹനം എത്തിയിട്ടുള്ളത്. ബി.എം.ഡബ്ല്യു സിഗ്‌നേച്ചര്‍ കിഡ്നി ഗ്രില്‍, 21 ഇഞ്ച് അലോയി വീല്‍, എല്‍ഇഡി ടെയ്ല്‍ലാമ്പ്, പനോരമിക് ത്രീ പാര്‍ട്ട് ഗ്ലാസ് റൂഫ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പര്‍, ഓട്ടോമാറ്റിക് ഹെഡ്ലാമ്പ്, ഹൈ-ഫൈ ലൗഡ് സ്പീക്കര്‍, വയര്‍ലെസ് ചാര്‍ജിങ്ങ് തുടങ്ങിയ ഫീച്ചറുകളാണ് എക്സ്7 എസ്.യു.വിയുടെ ഹൈലൈറ്റ്‌സ്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം