October 16, 2025
#International #Sports

ഷൂട്ടൗട്ടില്‍ മെസിക്ക് പിഴച്ചു, രക്ഷകനായി വീണ്ടും മാര്‍ട്ടിനസ്, അര്‍ജന്റീന സെമിയില്‍

ന്യൂജഴ്‌സി: കോപ അമേരിക്ക ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇക്വഡോറിന്റെ വെല്ലുവിളി ഷൂട്ടൗട്ടില്‍ മറികടന്ന് അര്‍ജന്റീന സെമിയില്‍. നിശ്ചിത സമയത്ത് 1-1. ഷൂട്ടൗട്ടില്‍ 4-2ന് ജയം. ക്യാപ്റ്റന്‍ ലയണല്‍ മെസി ഷൂട്ടൗട്ടിലെ ആദ്യ കിക്ക് പാഴാക്കിയ മത്സരത്തില്‍ ഇക്വഡോറിന്റെ രണ്ട് കിക്കുകള്‍ തടുത്തിട്ട് എമിലിയാനോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ രക്ഷകനായത്. ജൂലിയന്‍ അല്‍വാരസ്, മാക് അലിസ്റ്റര്‍, ഗോണ്‍സാലോ മോണ്ടിയല്‍, നിക്കോളാസ് ഓട്ടമെന്‍ഡി എന്നിവര്‍ അര്‍ജന്റീനക്കായി ലക്ഷ്യം കണ്ടു. എയ്ഞ്ചല്‍ മെന, അലന്‍ മിന്‍ഡ എന്നിവരുടെ കിക്കുകളാണ് മാര്‍ട്ടിനസ് തടുത്തിട്ടത്. ജോണ്‍ യെബോയും ജോര്‍ഡി കയ്‌സെഡോയും ഇക്വഡോറിനായി വലകുലുക്കി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

മുപ്പത്തഞ്ചാം മിനുട്ടില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനസിന്റെ ഹെഡര്‍ ഗോളാണ് അര്‍ജന്റീനക്ക് ലീഡ് നല്‍കിയത്. ഇഞ്ചുറി ടൈമില്‍ കെവിന്‍ റോഡ്രിഗസിലൂടെ ഇക്വഡോര്‍ ഗോള്‍ മടക്കിയത് അര്‍ജന്റീനയെ ഞെട്ടിച്ചു. പരിക്ക് പൂര്‍ണമായും ഭേദമാകാതെ കളത്തിലിറങ്ങിയത് പോലെ ആയിരുന്നു മെസിയുടെ പ്രകടനം.

Leave a comment

Your email address will not be published. Required fields are marked *