ശ്വാസതടസ്സം നേരിട്ട പിഞ്ചുകുഞ്ഞിന് പുതുജീവന്‍ നല്‍കി തൃശൂര്‍മെഡിക്കല്‍ കോളജ്

മുളങ്കുന്നത്ത്കാവ് : ശ്വാസതടസ്സം നേരിട്ട് ചികിത്സയ്‌ക്കെത്തിയ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്ന് തൃശൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രി. ചെന്ത്രാപ്പിന്നി സ്വദേശികളുടെ പെണ്‍കുഞ്ഞിനെയാണ് കഴുത്തിന്റെ വലത് വശത്തായി പഴുപ്പ് കണ്ടതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാസം ഒമ്പതിനാണ് കുട്ടിയെ ശിശു ശസ്ത്രക്രിയ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.തുടര്‍ന്ന് പഴുപ്പ് നീക്കം ചെയ്ത് മരുന്ന് നല്‍കിയിരുന്നു. പക്ഷേ പിന്നീട് കുഞ്ഞിന് കഠിനമായ ശ്വാസതടസ്സം നേരിട്ടു. തുടര്‍ന്ന് സി ടി സ്‌കാന്‍ ചെയ്തപ്പോള്‍ ശ്വാസനാളിയുടെ പിന്നിലും നട്ടെല്ലിന്റെ മുന്നിലുമായി വലിയൊരു പഴുപ്പ് രൂപപ്പെട്ടതായി കണ്ടെത്തി. ശ്വാസനാളിയെ പഴുപ്പ് തടസ്സപ്പെടുത്തുന്നതിനാലാണ് കുഞ്ഞിന് ശ്വാസതടസ്സമുണ്ടായത്. റിട്രോഫാരിഞ്ച്യല്‍ അബ്‌സസ്സ് എന്നാണ് ഈ രോഗത്തിന്റെ പേര്. ഇത് ആദ്യമേ ചികിത്സിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കും. ആറ് മാസത്തില്‍ താഴെയുള്ള കുട്ടികളില്‍ രോഗം സാധാരണമല്ല.
Also Read ; ബിരുദം : ഉയര്‍ന്ന പ്രായപരിധി ഇനിയില്ല
വായ്ക്കകത്ത് കൂടിയുള്ള ശസ്ത്രക്രിയ പഴുപ്പോ രക്തമോ ശ്വാസനാളിയില്‍ പോകാതെ വിദഗ്ധമായി മെഡിക്കല്‍കോളജിലെ ഡോക്ടര്‍മാര്‍ പൂര്‍ത്തീകരിച്ചു.ശത്ത്രക്രിയക്ക് പിന്നാലെ കുട്ടി പൂര്‍ണാരോഗ്യം വീണ്ടെടുത്ത് ആശുപത്രി വിട്ടു.ശിശു ശസ്ത്രക്രിയ വിഭാഗം പ്രഫസറും മേധാവിയുമായ ഡോ.നിര്‍മല്‍ ഭാസ്‌കറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..