January 22, 2025
#kerala #Top News

ശ്വാസകോശ അറയില്‍ കുടുങ്ങിയ എല്ലിന്‍കഷ്ണം പുറത്തെടുത്തത് ഒന്നര വര്‍ഷത്തിനുശേഷം

ഓട്ടോറിക്ഷാ ഡ്രൈവറായ മുഹമ്മദ് അബ്ദുള്‍ നാസര്‍ നാട്ടിലെ അറിയപ്പെടുന്ന ഗായകനുമാണ്. മാപ്പിളപ്പാട്ടും ഹിന്ദിഗാനങ്ങളുമാണ് കൂടുതല്‍ പ്രിയം. സുഹൃത്തായ അധ്യാപകന്റെ യാത്രയയപ്പുയോഗത്തില്‍ ഒന്നരവര്‍ഷം മുന്‍പ് പങ്കെടുത്ത് ലഗോണ്‍ കോഴിയിറച്ചികൊണ്ട് ഉണ്ടാക്കിയ സ്പെഷ്യല്‍ ബിരിയാണി കഴിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.

Also Read ;യൂറോകപ്പ് ക്വാര്‍ട്ടര്‍ , പോര്‍ച്ചുഗലിന് കണ്ണീരോടെ മടക്കം ; പൊട്ടിക്കരഞ്ഞ് പെപ്പെ, ആശ്വസിപ്പിച്ച് റൊണാള്‍ഡോ

ഭക്ഷണം ഇറക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടും വേദനയും അനുഭവപ്പെട്ടു. ഒരുവിധത്തില്‍ വേദന സഹിച്ചാണ് ബിരിയാണി ഇറക്കിയത്. വയറ്റിലേക്കാണ് ഇറങ്ങിപ്പോയതെന്നുകരുതി ആശ്വസിച്ചു. സംശയനിവാരണത്തിനായി അടുത്തുള്ള ആശുപത്രിയില്‍ പോയി എക്സ്‌റേ എടുത്തു. കുഴപ്പമില്ലെന്നു പറഞ്ഞ് ഡോക്ടര്‍മാര്‍ മടക്കിയയച്ചു. ഒന്നരവര്‍ഷം മുന്‍പുണ്ടായ സംഭവമാണെങ്കിലും രണ്ടാഴ്ച മുന്‍പാണ് കടുത്ത ചുമയും ശ്വാസതടസ്സവും കഫത്തില്‍ രക്തത്തിന്റെ അംശവും കണ്ടെത്തിയത്. തിരൂരിലുള്ള ആശുപത്രിയില്‍ പോയി സി.ടി. സ്‌കാന്‍ എടുത്തു. ശ്വാസകോശത്തിന്റെ അറകളില്‍ എന്തോ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി. അവിടത്തെ ഡോക്ടര്‍മാര്‍ തൃശ്ശൂരിലെ പള്‍മനോളജിസ്റ്റ് ജൂഡോ വാച്ചാപറമ്പിലിനെ കാണാന്‍ നിര്‍ദേശിച്ചു. ഉടന്‍ ബ്രോങ്കോസ്‌കോപ്പി നടത്താനായി ഡോക്ടര്‍ അമല ആശുപത്രിയിലേയ്ക്ക് അയച്ചു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

അമലയിലെ പള്‍മണോളജി പ്രൊഫസര്‍ ഡോ. തോമസ് വടക്കനും ഡോ. ശുഭം ചന്ദ്രയും ചേര്‍ന്ന് ബ്രോങ്കോസ്‌കോപ്പി നടത്തി ശ്വാസകോശത്തില്‍ കുടുങ്ങിയ വലിയ എല്ലിന്‍കഷണം പുറത്തെടുത്തു. ഇംഗ്ലീഷ് അക്ഷരമാലയിലെ ‘വൈ’ അക്ഷരത്തിന്റെ രൂപത്തിലുള്ള എല്ലിന്‍കഷണം രക്തസ്രാവമില്ലാതെ പുറത്തെടുക്കാനായത് വലിയ നേട്ടമാണെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെടുന്നു.

Leave a comment

Your email address will not be published. Required fields are marked *