ഭരത് ഗോപി പുരസ്‌കാരം നടന്‍ സലീം കുമാറിന്

നടന്‍ ഭരത് ഗോപി തുടക്കം കുറിച്ച മാനവസേന വെല്‍ഫയര്‍ സൊസൈറ്റിയുടെ ഈ വര്‍ഷത്തെ ഭരത് ഗോപി പുരസ്‌കാരത്തിന് നടന്‍ സലീം കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഓഗസ്റ്റ് 15 ന് ആറ്റിങ്ങലില്‍ വച്ച് നടക്കുന്ന വാര്‍ഷികാഘോഷ പരിപാടിയില്‍ പുരസ്‌കാരം സമ്മാനിക്കും. 25,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവുമടങ്ങുന്നതാണ് ഈ പുരസ്‌കാരം.
മാനവസേവ പുരസ്‌കരാം ഗോകുലെ മെഡിക്കല്‍ കോളേജ് എംഡി ഡോ. കെ കെ മനോജിനും സ്‌പേഷ്യല്‍ ജൂറി പുരസ്‌കാരം സീരിയല്‍ താരം കൃഷണേന്തുവിനും നല്‍കും. കേരള ഭക്ഷ്യ വകുപ്പ് സിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍ പുരസ്‌കാരം സമ്മാനിക്കും.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം