തെലങ്കാനയില്‍ ബി.ആര്‍.എസിന് തിരിച്ചടി; 6 എം.എല്‍.സിമാര്‍ രേവന്ത് റെഡ്ഡിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നു

ഹൈദരാബാദ് : തെലങ്കാനയില്‍ ബിആര്‍എസിന് തിരിച്ചടി. പ്രതിപക്ഷ പാര്‍ട്ടിയുടെ ആറ് എംഎല്‍സിമാര്‍ രാജിവെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ആറ് എംഎല്‍എമാര്‍ ഉള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ ബിആര്‍എസ് വിട്ടിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ ആറ് നിയമസഭാ കൗണ്‍സില്‍ അംഗങ്ങളും പാര്‍ട്ടി വിട്ടത്. പിസിസി അധ്യക്ഷന്‍ കൂടിയായ മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ വസതിയില്‍ വെച്ച് നടന്ന ചടങ്ങിലാണ് എംഎല്‍സിമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.തെലങ്കാനയിലെ എഐസിസിയുടെ ചുമതലയുള്ള ദീപാ ദാസ് മുന്‍ഷിയുള്‍പ്പെടെയുള്ള നേതാക്കളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..