മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലായ് 23ന്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം എന്‍ ഡി എ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ജൂലായ് 23ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ധനമന്ത്രി നിര്‍മല സീതാരാമന്‍ ആകും ബജറ്റ് അവതരിപ്പിക്കുക.
ജുലായ് 22ന് ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ഓഗസ്റ്റ് 12ന് അവസാനിക്കും. പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജ്ജുവാണ് ഇക്കാര്യം അറിയിച്ചത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..