കേരളത്തിലെ 13 ജയിലുകളില്‍ തടവുകാരുടെ എണ്ണത്തില്‍ വര്‍ധന; നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍

ഡല്‍ഹി : കേരളത്തിലെ 13 ജയിലുകളില്‍ തടവുക്കാരുടെ എണ്ണം ജയിലിന്റെ ശേഷിയേക്കാള്‍ കൂടുതലായിട്ടും സംസ്ഥാന സര്‍ക്കാര്‍ വേണ്ട നടപടിയെടുത്തിട്ടില്ലായെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. രാജ്യത്തെ മറ്റു ജയിലുകളിലെ തടവുക്കാരുടെ എണ്ണത്തിലെ വര്‍ധനയും മറ്റ് പ്രശ്‌നങ്ങളും സംബന്ധിച്ച് സുപ്രീംകോടതി സ്വമേധയ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
സംസ്ഥാനത്തെ 56 ജയിലുകളിലെ 13 എണ്ണത്തില്‍ തടവുകാരുടെ എണ്ണം അതാത് ജയിലിന്റെ ശേഷിയേക്കാള്‍ കൂടുതലാണെന്ന് ചീഫ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.എന്നാല്‍ ഇതിനാവശ്യമായ പരിഹാര നിര്‍ദേശങ്ങള്‍ വിവിധ കമ്മിറ്റികള്‍ നല്‍കിയെങ്കിലും കൃത്യമായ സമയത്ത് വേണ്ട തുടര്‍നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ല.ഈ സാഹചര്യത്തില്‍ കേസിലെ അമിക്കസ് ക്യൂറി ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിട്ടുണ്ട്. കമ്മിറ്റികളുടെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാണ് അമിക്കസ് ക്യൂറി ഗൗരവ് അഗര്‍വാള്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടത്. അടിയന്തരനടപടി ആവശ്യമുള്ളവ മുന്‍ഗണന നല്‍കി പരിഗണിക്കമെന്നും അമിക്കസ് നിര്‍ദേശിച്ചിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അമിക്കസ് ക്യൂറിയുടെ നിര്‍ദേശങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്നതിന്റെ റിപ്പോര്‍ട്ട് ജൂലായ് 11 ന് കേസ് പരിഗണിക്കുമ്പോഴേക്കും സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സുപ്രീകോടതി ആവശ്യപ്പെട്ടിട്ടു. മറ്റു സംസ്ഥാനങ്ങള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.ജസ്റ്റിസ് ഹിമ കോലി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.