ഡ്രൈവര്‍ കാപ്പി കുടിക്കാന്‍ പോയി, ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ് പിന്നിലേക്ക് നീങ്ങി; മതിലും ഗേറ്റും ഇടിച്ച് തകര്‍ത്തു

കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസ് തനിയെ പിന്നിലേക്ക് നീങ്ങി മതില്‍ ഇടിച്ചു തകര്‍ത്തു. പ്രസ് ക്ലബ്-പിഡബ്ല്യുഡി കെട്ടിടത്തിന്റെ ഗേറ്റും മതിലുമാണ് തകര്‍ത്തത്. ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള റോഡും മറികടന്ന് ബസ് പിന്നോട്ടു നീങ്ങിയാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സംഭവം.
Also Read ;കേരളത്തിലെ 13 ജയിലുകളില്‍ തടവുകാരുടെ എണ്ണത്തില്‍ വര്‍ധന; നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍
ബസ് നിര്‍ത്തിയിട്ടതിന് ശേഷം ഡ്രൈവര്‍ കാപ്പി കുടിക്കാനായി ഇറങ്ങിയ സമയത്താണ് അപകടം ഉണ്ടായത്. ബ്രേക്ക് നഷ്ടപ്പെട്ടാണ് ബസ് പിന്നീലേക്ക് നീങ്ങി എതിര്‍വശത്തുള്ള ഗേറ്റിലും മതിലിലും ഇടിച്ച് അപകടം ഉണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. പുലര്‍ച്ചെ ആയതിനാല്‍ റോഡില്‍ വാഹനങ്ങളും വഴിയാത്രക്കാരും കുറവായിരുന്നു. അതുകൊണ്ടാണ് വലിയ ദുരന്തം ഒഴിവായത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം