#kerala #Top Four

തിരുവനന്തപുരത്തെ ഇന്‍ഫ്‌ളുവന്‍സറുടെ ആത്മഹത്യ ; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്‌ളുവന്‍സര്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയായ ആണ്‍ സുഹൃത്തിന്റെ ജാമ്യാപേക്ഷ തള്ളി പോക്‌സോ കോടതി. സംഭവത്തിന്റെ വ്യാപ്തി പരിഗണിച്ചാണ് ഇത്തരമൊരു ഉത്തരവ് എന്ന് കോടതി അറിയിച്ചു.

Also Read ; നല്ല ശമ്പളത്തില്‍ ഊട്ടിയിലെ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ഒഴിവ്

പ്രതിയായ നെടുമങ്ങാട് സ്വദേശിയെ അന്വേഷണ സംഘം രണ്ട് പ്രാവശ്യം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ 21 കാരന് പങ്കുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇരുവരും സൗഹൃദത്തില്‍ ആവുകയും പിന്നീട് ഒരുമിച്ച് റീലുകള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സുഹൃത്തുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം പെണ്‍കുട്ടി കടുത്ത സൈബര്‍ ആക്രമണമാണ് നേരിട്ടത്. തുടര്‍ന്ന് ജൂണ്‍ 16 നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.
ആണ്‍ സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റവും പോക്‌സോ കേസുമാണുള്ളത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *